ന്യൂഡൽഹി: രാജ്യസഭയിൽ 19 എംപിമാർക്ക് സസ്‌പെൻഷൻ. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിന് കേരളത്തിൽ നിന്നുള്ള എംപിമാരായ എ എ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവർ അടക്കമുള്ള 19 പേരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ടിആർഎസ് എന്നിവരുടെ എംപിമാരാണ് മറ്റ് സസ്പെൻഡ് ചെയ്യപ്പെട്ടവർ. ഒരാഴ്‌ചത്തേക്കാണ് സസ്‌പെൻഷൻ.
വിലക്കയറ്റത്തിനെതിരെ ലോക്‌സഭയിൽ പ്ലക്കാർഡുമായി പ്രതിഷേധിച്ച നാല് എംപിമാരെ തിങ്കളാഴ്‌ച സസ്‌പെൻഡ് ചെയ്‌തിരുന്നു.