ന്യൂഡൽഹി: രാജ്യത്തിന്റെ 16-ാമത്തെ ഉപരാഷ്‌ട്രപതിയെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് ആറിന് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. നിലവിലെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് 10ന് പൂർത്തിയാകും. പാർലമെന്റ് അംഗങ്ങൾ അടങ്ങിയ ഇലക്‌ടറൽ കോളേജ് ആണ് ഉപരാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഇതോടെ ജൂലായ് 18ന് നടക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുപിന്നാലെ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ അടുത്ത പോരിന് വേദിയൊരുങ്ങി.
ലോക്‌സഭയിലെ 543 അംഗങ്ങളും രാജ്യസഭയിലെ 233 അംഗങ്ങളും 12 നോമിനേറ്റഡ് അംഗങ്ങളും ചേർന്നാണ് ഉപരാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുക. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി എം.പിമാർ മാത്രമുള്ള ഇലക്‌ടറൽ കോളേജിൽ ഒരാളുടെ വോട്ടിന് ഒരു പോയിന്റാണ് മൂല്യം. ഇതിനാൽ പാർലമെന്റിൽ ഭൂരിപക്ഷമുള്ളതിനാൽ എൻ.ഡി.എ (ലോക്‌സഭയിൽ 322, രാജ്യസഭയിൽ 117) സ്ഥാനാർത്ഥിക്കാണ് സാദ്ധ്യത. ഉപരാഷ്‌ട്രപതി രാജ്യസഭാ അദ്ധ്യക്ഷനുമായതിനാൽ സ്ഥാനാർത്ഥി നിർണയം കരുതലോടെ ആയിരിക്കും. ജയം ഉറപ്പില്ലെങ്കിലും പ്രതിപക്ഷവും സംയുക്ത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കും.
വോട്ടെണ്ണല്‍ ഡല്‍ഹിയില്‍ നടക്കും. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആകെ 4,809 വോട്ടുകളാണുള്ളത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാന്‍ കഴിയില്ലെന്നും സി.ഇ.സി രാജീവ് കുമാര്‍ അറിയിച്ചു.. നിര്‍ദ്ദിഷ്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ സ്ഥാനാര്‍ത്ഥിക്ക് തന്നെയോ അല്ലെങ്കില്‍ അദ്ദേഹത്തെ നിര്‍ദ്ദേശിച്ചയാള്‍ക്കോ പിന്തുണയ്ക്കുന്നവര്‍ക്കോ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കോവിഡുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ മുന്‍കരുതലുകളും പ്രോട്ടോക്കോളുകളും നടപ്പിലാക്കും. തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദവും ജൈവ നശീകരണ സാമഗ്രികളുടെ ഉപയോഗം ഉറപ്പാക്കാനും ഇസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന പേന ഉപയോഗിച്ചില്ലെങ്കില്‍ വോട്ട് അസാധുവാകുമെന്ന് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകള്‍ എന്നിവയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേര്‍ന്ന ഇലക്ടറല്‍ കോളജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ആനുപാതിക പ്രാതിനിധ്യ രീതിയിലാണ് വോട്ടെടുപ്പ്. സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് നിയമസഭാംഗങ്ങളുടെ വോട്ടിനു മൂല്യം.
2017ൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ ഗോപാലകൃഷ്ണ ഗാന്ധിയെ (244) തോൽപ്പിച്ചാണ് എൻ.ഡി.എയുടെ വെങ്കയ്യ നായിഡു (516) ഉപരാഷ്‌ട്രപതി ആയത്.