June 10, 2026

Login to your account

Username *
Password *
Remember Me

റാഞ്ചിയിൽ വനിത എസ്‌ഐയെ പിക്ക് അപ്പ് വാൻ ഇടിച്ച് കൊലപ്പെടുത്തി

റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽ വനിത എസ്‌ഐയെ പിക്ക് അപ്പ് വാൻ ഇടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം. തുപദാന പൊലീസ് ഔട്ട് പോസ്റ്റ് ചുമതലയിലുണ്ടായിരുന്ന സബ് ഇൻസ്‌പെകടർ സന്ധ്യ തോപ്‌നോയാണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി റാഞ്ചിയിലെ തുപദാന ചെക്ക്‌പോസ്റ്റിലാണ് സംഭവം ഒരു പിക്കഅപ്പ് വാൻ സംശയസ്പദമായ വസ്തുക്കളുമായി വരുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വാഹനം പൊലീസ് ചെക്ക് പോസ്റ്റിൽ തടയാൻ ശ്രമിച്ചു .ഡ്രൈവർ വാഹനം നിർത്തിയില്ല തടയാൻ ശ്രമിച്ച സബ് ഇൻസ്‌പെകടർ സന്ധ്യ തോപ്‌നോയെ ഇടിച്ച് തെറുപ്പിച്ച് പിക്ക് അപ്പ് വാഹനം കടന്നു പോയി. തോപ്‌നോ സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.

ചെക്ക് പോസ്റ്റിലെ ബാരിക്കേഡുകൾ തകർത്തു കടന്നുകളഞ്ഞ വാഹനത്തെ പിന്തുടർന്ന പൊലീസ്, ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തു. ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിക്ക് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നൽകിയിരുന്നില്ലെന്ന് കൊല്ലപ്പെട്ട് സബ് ഇൻസ്‌പെകടർ സന്ധ്യ തോപ്‌നോയുടെ ബന്ധുക്കൾ ആരോപിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 25 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...