ന്യൂഡൽഹി: നിത്യോപയോഗ സാധനങ്ങളുടെ വില ഇന്നുമുതൽ വർധിക്കും. ജി.എസ്.ടി ഏർപ്പെടുത്തിയ പുതിയ നിരക്കാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇതോടെ പായ്ക്കറ്റ് ഭക്ഷണങ്ങൾക്ക് വില വർധിക്കും. എന്നാൽ മറ്റ് ചില വസ്തുക്കൾക്കും സേവനങ്ങൾക്കും വില കുറയുന്നുണ്ട്.
വില കൂടുന്നവ :
- തൈര്, ലസ്സി, മോര് – 5% (ജിഎസ്ടി)
- പനീർ – 5% (ജിഎസ്ടി)
- ശർക്കര – 5% (ജിഎസ്ടി)
- പഞ്ചസാര – 5% (ജിഎസ്ടി)
- തേൻ – 5% (ജിഎസ്ടി)
- അരി- 5% (ജിഎസ്ടി)
- ഗോതമ്പ്, ബാർലി, ഓട്ട്‌സ്- 5% (ജിഎസ്ടി)
- കരിക്ക് വെള്ളം – 12% (ജിഎസ്ടി)
- അരിപ്പൊടി- 5% (ജിഎസ്ടി)
എൽഇഡി ലാമ്പുകൾ, കത്തി, ബ്ലെയ്ഡ്, പെൻസിൽ വെട്ടി, സ്പൂൺ, ഫോർക്ക്‌സ്, സ്‌കിമ്മർ, കേക്ക് സർവർ, പ്രിന്റിംഗ്/എഴുത്ത്/ ചിത്രരചന എന്നിവയ്ക്കുപയോഗിക്കുന്ന മഷി, സൈക്കിൾ പമ്പ് എന്നിവയ്ക്ക് 18% (ജിഎസ്ടി)
ക്ഷീര മെഷിനറി, വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന മെഷീനുകൾ, ധാന്യ ഇൻഡസ്ട്രികളിൽ ഉപയോഗിക്കുന്ന മെഷീനുകൾക്ക് 18% (ജിഎസ്ടി)
- ബാങ്ക് ചെക്ക് – 18% (ജിഎസ്ടി)
- സോളാർ വാട്ടർ ഹിറ്റർ, സിസ്റ്റം- 12% (ജിഎസ്ടി)
- ലെതർ- 12% ജിഎസ്ടി
- പ്രിന്റ് ചെയ്ത മാപ്പുകൾ, അറ്റ്‌ലസ് – 12% (ജിഎസ്ടി)
- പ്രതിദിനം 1000 രൂപ വരെ വാടകയുള്ള ഹോട്ടൽ മുറികൾക്ക് 12% ജിഎസ്ടി
- പ്രതിദിനം 5000 രൂപയ്ക്ക് മുകളിൽ വാടകയുള്ള ഹോസ്പിറ്റൽ മുറികൾ – 5% ജിഎസ്ടി
റോഡുകൾ, പാലങ്ങൾ, മെട്രോ, ശ്മശാനം, സ്‌കൂളുകൾ, കനാൽ, ഡാം, പൈപ്പ്‌ലൈൻ, ആശുപത്രികൾ, ചരിത്ര സ്മാരകങ്ങൾ എന്നിവയുടെ കോൺട്രാക്ടുകൾക്ക് 18% ജിഎസ്ടി
വില കുറയുന്നവ :
- ചരക്ക് നീക്കത്തിനുള്ള നികുതി 12% ൽ നിന്ന് 5% ആയി കുറയും
- ചരക്ക് ലോറിയുടെ വാടകയിനത്തിൽ നിന്ന് ജിഎസ്ടി 18% ൽ നിന്ന് 12% ആയി കുറയും
- വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ബാഗ്‌ഡോഗ്രയിൽ നിന്നുമുള്ള വിമാന യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന ജിഎസ്ടി ഇളവ് ഇനി മുതൽ എക്കണോമിക് ക്ലാസിന് മാത്രമേ ബാധകമാകൂ
- ഇലക്ട്രിക് വാഹനങ്ങൾക്ക് 5% ജിഎസ്ടി മാത്രമേ ഈടാക്കുകയുള്ളു.