March 29, 2024

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (437)

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായ ആക്സിസ് ബാങ്ക് അര്‍ധ-നഗര, ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ 'ഭാരത് ബാങ്ക്' യൂണിറ്റിന് രൂപം കൊടുക്കും.
ദില്ലി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയെന്ന് ഐഎംഡി മുന്നറിയിപ്പ്. ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്.
ദില്ലി: രാജ്യത്ത് സ്കൂളുകൾ തുറക്കാമെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന(WHO). സിറോ സർവ്വെ ഫലം അനുസരിച്ച് ഓരോ സംസ്ഥാനവും തീരുമാനമെടുക്കണമെന്നാണ് ഡബ്യൂഎച്ച്ഒ ചീഫ് സയൻ്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ നിർദ്ദേശിക്കുന്നത്.
ദില്ലി: കാര്‍ഷിക ബില്ലിനെതിരെയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനോട് ദേശീയ തലത്തിൽ സമ്മിശ്ര പ്രതികരണം.
ദില്ലി: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പത്ത് വർഷം എടുത്താൽ അത്രയും കാലം സമരം തുടരുമെന്ന് കർഷക സമര നേതാവ് രാകേഷ് ടിക്കായ്ത്ത് . സ്വാതന്ത്ര്യ സമരം നൂറ് വർഷമെടുത്തുവെന്നും അത് പോലെയാണ് കർഷക സമരമെന്നും ടിക്കായത്ത് കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ ടിക്കായത്ത് പക്ഷേ നിബന്ധനകളില്ലാതെയായിരിക്കണം ചർച്ചയെന്ന് ആവശ്യപ്പെട്ടു. ഭാരത് ബന്ദ് കൊണ്ട് ഒരു ദിവസത്തെ ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ, എന്നാൽ ഇന്ധന വില വർധിപ്പിച്ച് കേന്ദ്രം എന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. വാരാണാസി മഹാ പഞ്ചായത്ത് തീയ്യതി ഉടൻ പ്രഖ്യാപിക്കുമെന്ന് ടിക്കായത്ത് വ്യക്തമാക്കി. സമരത്തിൻ്റെ ഭാവി സർക്കാരിൻ്റെ തീരുമാനം പോലെയാകും. യുപി തെരഞ്ഞെടുപ്പിൽ കർഷകദ്രോഹ നയത്തിന് ബിജെപിക്ക് മറുപടി കിട്ടുമെന്നാണ് കർഷക നേതാവിന്റെ അവകാശവാദം. ബിജെപിക്കെതിരെ യുപി മിഷൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും മഹാ പഞ്ചായത്ത് നടത്തുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചത്. ഒക്ടോബർ രണ്ടാം വാരമാകും മഹാപഞ്ചായത്തെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്.കർഷക സമരത്തിനും ഭാരത് ബന്ദിനുമുള്ള കേരളത്തിലെ പിന്തുണയ്ക്ക് രാകേഷ് ടിക്കായത്ത് നന്ദി അറിയിച്ചു.
ദില്ലി: വിവാദ കാർഷികനിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കർഷകസംഘടനകൾ നാളെ നടത്തുന്ന ഭാരത് ബന്ദിന്പൂർണ പിന്തുണയെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ.
ദില്ലി: യുഎസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് 20 ചര്‍ച്ചകളില്‍. യുഎസില്‍ ചെലവിട്ട 65 മണിക്കൂറുകള്‍ക്കുള്ളിലാണ് ഇത്രയധികം ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുത്തത് എന്നുള്ളതാണ് ശ്രദ്ധേയം. ഇതുകൂടാതെ, യഎസിലേക്കും അവിടെ നിന്നുള്ള മടക്കയാത്രയിലും വിമാനത്തില്‍ വച്ച് വളരെ നീണ്ട നാല് ചര്‍ച്ചയും മോദി നടത്തിയതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച യുഎസിലേക്ക് ഉള്ള യാത്രയില്‍ രണ്ട് ചര്‍ച്ചകളിലാണ് അദ്ദേഹം പങ്കെടുത്തത്. അവിടെ എത്തിയ ശേഷം ഹോട്ടലില്‍ വച്ച് മൂന്ന് ചര്‍ച്ചകള്‍ നടന്നു. സെപ്റ്റംബര്‍ 23ന് വിവിധ കമ്പനികളുടെ സിഇഒകളുമായി അഞ്ച് ചര്‍ച്ചയാണ് മോദി നടത്തിയത്. തുടര്‍ന്ന് യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായുള്ള ചര്‍ച്ച നടന്നു. ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ എന്നിവരും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് ആഭ്യന്തര ചര്‍ച്ചകളും മോദി നടത്തി. സെപ്റ്റംബര്‍ 24 വെള്ളിയാഴ്ചയാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ നരേന്ദ്ര മോദി സന്ദർശിച്ചത് . ക്വാഡ് സമ്മേളനത്തിലും പങ്കെടുത്തു. ഇതിന് ശേഷം നാല് ആഭ്യന്തര ചര്‍ച്ചകളാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനിടെ വിമാനത്തില്‍ വച്ച് രണ്ട് ചര്‍ച്ചകളില്‍ കൂടി പ്രധാനമന്ത്രി പങ്കെടുത്തതായും പിഐബി വൃത്തങ്ങള്‍ അറിയിച്ചു.
ദില്ലി: ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഗോപാൽപൂരിനും വിശാഖപട്ടണത്തിനുമിടയില്‍ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയുടെ തെക്കന്‍ ജില്ലകളിലും ആന്ധ്രയുടെ വടക്കന്‍ മേഖലയിലും ജാഗ്രതാ നിര്‍ദേശം നല്‍കി.
ന്യൂയോർക്ക്: ലോകത്ത് സങ്കുചിത ചിന്തയും തീവ്രവാദവും പടരുകയാണെന്നും ഇത് നേരിടാൻ ശാസ്ത്ര മൂല്യങ്ങളിൽ അധിഷ്ഠിതമായ പഠനം ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
ദില്ലി: ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനൊരുങ്ങി കേന്ദ്രം. 27 ശതമാനം ഒബിസി സംവരണ പരിധിയിൽ ട്രാൻസ്ജെൻഡറുകളെയും കൊണ്ടുവരാനുള്ള മന്ത്രിസഭാ കുറിപ്പ് തയ്യാറായി.