April 19, 2024

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (437)

ദില്ലി: കനയ്യ കുമാറിൻ്റെയും ജിഗ്നേഷ് മേവാനിയുടെയും കോൺഗ്രസ് പ്രവേശനം ഉടൻ. ഈ മാസം 28ന് കോൺഗ്രസിൽ ചേരുമെന്ന് സൂചന. ഭഗത് സിംഗിൻ്റെ ജന്മവാർഷിക ദിനം ഇരുവരും തെരഞ്ഞെടുത്തെന്ന് വിവരം. സിപിഐ വിട്ട് കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ ചൊവ്വാഴ്ച ചർച്ച നടത്തിയിരുന്നു. കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 2019 തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്.
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള റമഡിയേഷന്‍ സെല്ലിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി.
ദില്ലി: അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ഒന്നാം ഡോസ് വാക്‌സീന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ചയോടെ 100 കോടി വാക്‌സീന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. മോദിയുടെ ജന്മദിനത്തിൽ റെക്കോർഡ് വാക്സീനേഷൻ: ഏഴ് മണി വരെ നൽകിയത് 2.20 കോടി ഡോസ് വാക്സീൻ സര്‍ക്കാറിന്റെ മുന്‍ഗണനാ പട്ടിക വെച്ച് ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ എല്ലാവര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ചത്തേതുള്‍പ്പെടെ ഇതുവരെ 78 കോടി ആളുകള്‍ക്ക് ഒന്നാം ഡോസ് വാക്‌സീന്‍ നല്‍കി. 20 ശതമാനം ആളുകള്‍ക്ക് രണ്ട് ഡോസ് വാക്‌സീനും 62 ശതമാനം ആളുകള്‍ക്ക് ഒറ്റ ഡോസ് വാക്‌സീനും നല്‍കി. 87.8 ശതമാനം കൊവിഷീല്‍ഡ് വാക്‌സീനാണ് നല്‍കിയത്. 12.11 ശതമാനം കൊവാക്‌സിനും ബാക്കി സ്പുട്‌നിക്-5 വാക്‌സീനും നല്‍കി. യുപിയില്‍ ഒറ്റഡോസ് വാക്‌സീന്‍ 50 ശതമാനം പിന്നിട്ടു. തെരഞ്ഞെടുപ്പിന് മുമ്പ് 100 ശതമാനം എത്തുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിന് മുമ്പ് 100 ശതമാനം ഒറ്റഡോസ് പൂര്‍ത്തിയാക്കിയാല്‍ നേട്ടമാകുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.
ദില്ലി: പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടു വരാനുള്ള നീക്കത്തെ എതിർത്ത് സംസ്ഥാനങ്ങൾ.
ദില്ലി: 2022 ജനുവരി 1 മുതൽ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളിൽ നിന്നും ജിഎസ് ടി ഈടാക്കാമെന്ന് കൗൺസിൽ.
തിരുവനന്തപുരം: ദേശീയ തലത്തില്‍ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ഏറ്റവും കൂടുതല്‍ കരസ്ഥമാക്കിയ സംസ്ഥാനങ്ങളില്‍ കേരളത്തിന് രണ്ട് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യമേഖല ബാങ്കുകളിലൊന്നായ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് (ടിഎംബി), ലോകപ്രശസ്തമായ ശ്രീ വെങ്കിടേശ്വരസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമലയില്‍ ഇ-ലോബി തുറന്നു. തിരുമല ബാലാജി ബസ്സ്റ്റാന്‍ഡിന് സമീപം സജ്ജീകരിച്ച ഇ-ലോബി, തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അഡീഷണല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ എ.വി ധര്‍മ റെഡ്ഡി ഐഡിഇഎസ് ഉദ്ഘാടനം ചെയ്തു. തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ.വി രാമ മൂര്‍ത്തി, ടിടിഡി അഡീഷണല്‍ ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ ടി.വി ശിവകുമാര്‍ റെഡ്ഡി, ടിടിഡി അന്നദാനം ട്രസ്റ്റ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസര്‍ പി.ഹരീന്ദ്രനാഥ്, ടിടിഡി ക്ഷേത്രം ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസര്‍ എം.രമേശ് ബാബു, ടിടിഡി ആര്‍-1 ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസര്‍ ലോകനാഥം എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ്. ബാങ്ക് ഉപഭോക്താക്കള്‍, ടിഎംബി ഡയറക്ടര്‍മാര്‍, എക്സിക്യൂട്ടീവ്സ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. എടിഎം മെഷീന്‍, ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍, പാസ്ബുക്ക് പ്രിന്റിങ് സൗകര്യം, ചെക്ക് ഡെപ്പോസിറ്റ് കിയോസ്‌ക്, ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക് എന്നിവയെല്ലാം ഒരു മേല്‍ക്കൂരയില്‍ അണിനിരത്തിയുള്ള ഇ-ലോബി, എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കും. തിരുമലയില്‍ ഇ-ലോബി തുറന്നതോടെ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കിന് രാജ്യമൊട്ടാകെ 51 ഇ-ലോബികളായി. ചടങ്ങില്‍ ബാങ്കിന്റെ തിരുപ്പതി ശാഖയിലെ ഏതാനും വായ്പാ ഗുണഭോക്താക്കള്‍ക്ക് അനുമതിപത്രങ്ങളും, ടിടിഡിയുടെ നേതൃത്വത്തിലുള്ള ശ്രീവെങ്കിടേശ്വരഭക്തി ചാനലിന് ബാങ്കിന്റെ വരിസംഖ്യയും കൈമാറി. ശ്രീബാലാജിയുടെ പുണ്യസ്ഥലം സന്ദര്‍ശിക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും, പ്രദേശത്തെ ജനങ്ങള്‍ക്കുമായി ഇ-ലോബി സമര്‍പ്പിക്കുന്നുവെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച ടിഎംബി എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ.വി രാമ മൂര്‍ത്തി പറഞ്ഞു. ബാങ്കിങ് സാങ്കേതികവിദ്യ കൂടുതല്‍ ഉയരങ്ങളിലെത്തിയ കാലത്ത്, ഡിജിറ്റലൈസേഷനിലൂടെയും, ഇ-ലോബിയിലൂടെയും ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് ഇടപാടുകള്‍ എളുപ്പമാക്കുന്നതിനെ കുറിച്ച് ടിഎംബി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം : മത സൗഹാര്‍ദ്ദ സന്ദേശ പ്രചരണാര്‍ത്ഥം പാലക്കാട് കിണാശ്ശേരിയില്‍ നിന്നും നേപ്പാളിലേക്ക് പ്രവാസിയായ നൗഷാദ് കാല്‍നടയാത്ര ആരംഭിച്ചു.
ദില്ലി: ഹരിയാനയിലെ ചില്ലി ഗ്രാമത്തിൽ അഞ്ച് കുട്ടികൾ പനി ബാധിച്ചു മരിച്ചു. ഗ്രാമത്തിൽ 80ൽ അധികം പേർക്ക് പനി ബാധിച്ചിട്ടുണ്ട്. രോ​ഗ ബാധിതരുടെ രക്ത സാമ്പിളുകൾ ഡെങ്കി പരിശോധനയ്ക്കയച്ചതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ 17 പേർക്ക് കൂടി ഡെങ്കിപ്പനി ബാധിച്ചു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 139 ആയി
ചെന്നൈ: നീറ്റ് പേടിയിൽ തമിഴ്നാട്ടിൽ വീണ്ടും ആത്മഹത്യ. അരിയലൂർ സ്വദേശി കനിമൊഴി ( 17) ആണ് നീറ്റ് പരീക്ഷയിൽ തോൽക്കുമെന്ന് പേടിച്ച് ആത്മഹത്യ ചെയ്തത്.