കൊച്ചി: മുൻനിര ലക്ഷ്വറി എസ്‌യുവിയായ പുതിയ വോൾവോ XC90 യുടെ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് എൻജിൻ പുറത്തിറക്കുന്നതായി വോൾവോ കാർ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്ടോബറിൽ വോൾവോ S90, വോൾവോ XC 60 എന്നീ വേരിയന്റുകളുടെ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് എൻജിൻ പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയുള്ള ഈ ലോഞ്ചോട് കൂടി ഡീസലിൽ നിന്ന് പെട്രോൾ കാറുകളിലേക്കുള്ള മാറ്റം പൂർണ്ണമാവുകയും ആഗോളതലത്തിൽ കാർബൺ പ്രസരണം കുറയ്ക്കുന്നതിനായുള്ള കമ്പനിയുടെ പ്രതിബദ്ധത ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു
89,90,000 രൂപയാണ് പുതിയ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് വോൾവോ XC90 യുടെ എക്സ് ഷോറൂം വില . 90, 60 സീരീസിലെ എല്ലാ വോൾവോ കാറുകളിലും വോൾവോയുടെ അത്യാധുനിക മോഡുലർ ഫീച്ചറുകൾ അവതരിപ്പിക്കുന്ന സ്‌കേലബിൾ പ്രോഡക്‌ട് ആർക്കിടെക്ചറിൽ (എസ്‌പിഎ) പുറത്തിറക്കിയ ആദ്യത്തെ കാറാണിത്. ഏഴ് സീറ്റുകളുമായാണ് പുതിയ XC90 എത്തിയിരിക്കുന്നത്.
XC90-ലെ നൂതന സാങ്കേതിക വിദ്യകൾ ഡ്രൈവർക്ക് കൂടുതൽ വ്യക്തിഗത സൗകര്യവും മൊബിലിറ്റി സംവിധാനവും സാധ്യമാക്കുന്നു. റോഡിലുള്ള ശ്രദ്ധ നഷ്ടപ്പെടാതെ തന്നെ ഹെഡ്-അപ്പ് ഡിസ്‌പ്ലേയിലൂടെ നിങ്ങളുടെ വേഗത കാണുവാനും ടേൺ-ബൈ-ടേൺ നാവിഗേഷൻ പിന്തുടരുവാനും ഫോൺ കോളുകൾക്ക് മറുപടി നൽകുവാനും മറ്റും നിങ്ങൾക്ക് സാധിക്കുന്നു . കാർ ഫംഗ്‌ഷനുകൾ, നാവിഗേഷൻ, കണക്ടഡ് സേവനങ്ങൾ, ഇൻ-കാർ എന്റർടെയ്‌ൻമെൻറ് ആപ്ലിക്കേഷനുകൾ എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള മികച്ച ടച്ച് സ്‌ക്രീൻ ഇന്റർഫേസാണ് XC90-നുള്ളത് . ബോറോൺ സ്റ്റീലിന്റെ വ്യാപകമായ ഉപയോഗവും കാറിനുള്ളിലും പുറത്തുമായി ആളുകളെ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിരവധി സുരക്ഷാ സംവിധാനങ്ങളുമെല്ലാം ഇന്നുവരെകണ്ടതിൽ വെച്ച് ഏറ്റവും ശക്തമായ വോൾവോ കാറുകൾ നിലനിർത്തുന്നതിൽ SPA പ്ലാറ്റ്ഫോമിന് വഴിയൊരുക്കി.
ക്യാബിനിനുള്ളിൽ PM 2.5 ലെവലുകൾ അളക്കുന്നതിന് സെൻസറുള്ള ഏറ്റവും പുതിയ അഡ്വാൻസ്ഡ് എയർ ക്ലീനർ സാങ്കേതികവിദ്യയാണ് പുതിയ XC90 യിലുള്ളത് .ഇത് കാറിനുള്ളിലെ വായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുകയും . വായു മലിനീകരണത്തിലൂടെയുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കി കാറിൽ മികച്ച അന്തരീക്ഷം ഉറപ്പാക്കുന്നു. ഈ ഘടകങ്ങളെല്ലാം ഡ്രൈവറുടെ ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കുകന്ന തരത്തിലുള്ളതാണ് .അത്യാധുനിക സ്കാൻഡിനേവിയൻ ഡിസൈനിൽ തടി , ക്രിസ്റ്റൽ, ലോഹം തുടങ്ങിയ ഹൈ-എൻഡ് മെറ്റീരിയലുകളുടെ സംയോജനത്തോടെ നിർമ്മിച്ചിരിക്കുന്ന XC90 ക്യാബിൻ കാറിന് ലക്ഷ്വറി മൊബിലിറ്റി അന്തരീക്ഷം പ്രദാനം ചെയ്യുന്നു.
പ്രാരംഭകാല ഓഫറായി S90, XC60 മൈൽഡ് ഹൈബ്രിഡുകളിൽ നൽകിയിരിക്കുന്നത് പോലെ,75,000 രൂപയും അതിനു ബാധകമായ നികുതിയുമടച്ചാൽ ലഭിക്കുന്ന 3 വർഷത്തെ റെഗുലർ മെയ്ന്റനൻസ്, വെയർ ആൻഡ് ടിയർ കോസ്റ്റ് ഉൾപ്പെടുന്ന വോൾവോ സേവന പാക്കേജും കമ്പനി നൽകുന്നു.