April 23, 2024

Login to your account

Username *
Password *
Remember Me

ഇന്ത്യയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡിഎം ഇന്‍ഫെക്ഷ്യസ് ഡിസീസ് കോഴ്‌സിന് അനുമതി

First among Government Medical Colleges in India: Permission for DM Infectious Disease Course at Kottayam Medical College First among Government Medical Colleges in India: Permission for DM Infectious Disease Course at Kottayam Medical College
തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡിഎം ഇന്‍ഫെക്ഷ്യസ് ഡിസീസ് കോഴ്‌സിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ട് സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ഈ കോഴ്‌സിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഡിഎം ഇന്‍ഫെക്ഷ്യസ് ഡിസീസ് കോഴ്‌സിന് അനുമതി ലഭിച്ചതോടെ നൂതന ചികിത്സാ മാര്‍ഗങ്ങളിലൂടെ പകര്‍ച്ചവ്യാധി നിര്‍ണയത്തിനും രോഗീപരിചരണത്തിനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. മാത്രമല്ല ഗവേഷണ രംഗത്തും കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.