April 19, 2024

Login to your account

Username *
Password *
Remember Me

റോഡ് യാത്ര സുരക്ഷിതമാക്കാൻ മാപ്മൈഇന്ത്യ, മോർത്ത്, ഐഐടി മദ്രാസ് എന്നിവ ധാരണാപത്രം ഒപ്പുവച്ചു

MapMyIndia, Morth and IIT Madras sign MoU to make road travel safer MapMyIndia, Morth and IIT Madras sign MoU to make road travel safer
കൊച്ചി: ഭാരത് സർക്കാരിൻറെ റോഡ് ട്രാൻസ്‌പോർട്ട് & ഹൈവേ മന്ത്രാലയം, ഐഐടി മദ്രാസ്, മാപ്സ്, ജിയോസ്‌പേഷ്യൽ, ലൊക്കേഷൻ അധിഷ്‌ഠിത ഐഒടി എന്നിവയ്‌ക്കായുള്ള ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഡാറ്റ ആന്റ് ടെക്‌നോളജി പ്രൊഡക്ട് ആൻഡ് പ്ലാറ്റ്‌ഫോം കമ്പനിയായ മാപ്‌മൈഇന്ത്യയും ഡ്രൈവർ- റോഡ് സുരക്ഷ മച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക വിദ്യാ വികസനത്തിനായി ധാരണാപത്രത്തിൽ ഇന്ന് ഒപ്പുവച്ചു. അതോടൊപ്പം തന്നെ 130+ കോടി ഇന്ത്യക്കാർക്ക് സൌജന്യമായി ഉപയോഗിക്കാവുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച നാവിഗേഷൻ ആപ്പ് സേവനം ആരംഭിക്കുകയും ചെയ്തു.
മോർത്ത്, ഐഐടി മദ്രാസ് എന്നിവയുടെ പിന്തുണയോടെ മെച്ചപ്പെടുത്തിയ മാപ്മൈഇന്ത്യ ആപ്പ്, ഡ്രൈവ് ചെയ്യുമ്പോൾ വരാനിരിക്കുന്ന അപകട സാധ്യതകളെക്കുറിച്ച് ഉപയോക്താക്കൾക്ക് സുരക്ഷാ അലേർട്ടുകൾ നൽകികൊണ്ടിരിക്കുന്നു. ഈ നാവിഗേഷൻ ആപ്പ് ഉപയോഗിക്കുന്നതിലൂടെ, ഉപയോക്താക്കൾക്ക് ശ്രദ്ധാപൂർവ്വം മുന്നോട്ട് പോകുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും അപകടസാധ്യതയുള്ള മേഖലകൾ, സ്പീഡ് ബ്രേക്കറുകൾ, കൊടും വളവുകൾ, കുഴികൾ തുടങ്ങിയവയെ കുറിച്ചുള്ള ശബ്ദ, ദൃശ്യ മുന്നറിയിപ്പുകൾ ലഭിക്കും. ഇത് കൂടാതെ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്നതിന് ആപ്പിലൂടെ, ഉപയോക്താക്കൾക്കും അധികാരികൾക്കും അപകടങ്ങൾ, സുരക്ഷിതമല്ലാത്ത പ്രദേശങ്ങൾ, റോഡ്, ട്രാഫിക് പ്രശ്നങ്ങൾ എന്നിവ എന്നിവ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ടുചെയ്യാനും സംപ്രേക്ഷണം ചെയ്യാനും കഴിയും. ഇത് ഐഐടി മദ്രാസും മാപ്‌മൈഇന്ത്യയും വിശകലനം ചെയ്യും. തുടർന്ന് ഭാവിയിൽ റോഡുകളുടെ അവസ്ഥ മെച്ചപ്പെടുത്താൻ ഇത് ഇന്ത്യാ ഗവൺമെൻറും ഉപയോഗിക്കും.
ഇന്ത്യാ ഗവൺമെന്റിന്റെ ആത്മനിർഭർ ആപ്പ് ഇന്നൊവേഷൻ ചലഞ്ചിൽ 2020-ൽ വിജയം കൈവരിച്ച മാപ്മൈഇന്ത്യ, ഉപയോക്താക്കൾക്ക് അവരുടെ നഗരത്തിലോ രാജ്യത്തുടനീളമോ സഞ്ചരിക്കുമ്പോൾ ദൈനംദിന ജീവിതത്തിൽ ആവശ്യമായ സഹായം ലഭിക്കുന്നതിന് മാപ്പിംഗ്, നാവിഗേഷൻ, സുരക്ഷ, ഹൈപ്പർ-ലോക്കൽ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. മോർത്ത്, ഐഐടി മദ്രാസ്, മാപ്മൈഇന്ത്യ എന്നിവ തമ്മിലുള്ള സഹകരണം പൊതുമേഖല, വൈജ്ഞാനിക, സ്വകാര്യ മേഖലകളിലെ മികച്ച വിഭാഗങ്ങളെ പ്രതിനിധീകരിച്ച് കൊണ്ട് ലോകോത്തരവും എന്നാൽ പ്രാദേശികമായി പ്രസക്തവും തദ്ദേശീയമായി തയ്യാറാക്കിയതുമായ ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്നു.
ഇത് തികച്ചും ഒരു ആത്മനിർഭർ, സർവോത്തം ഭാരത് സംരംഭമാണ്. എല്ലാ ഇന്ത്യക്കാരും മാപ്മൈഇന്ത്യ ആപ്പ് ഡൗൺലോഡ് ചെയുകയും ഉപയോഗിക്കുകയും ചെയ്യുക. ഡ്രൈവ് ചെയ്യുമ്പോൾ ഈ മെച്ചപ്പെടുത്തിയ നാവിഗേഷൻ, റോഡ് സുരക്ഷാ അലേർട്ടുകൾ പ്രയോജനപ്പെടുത്തുക. കൂടാതെ, കേന്ദ്ര, സംസ്ഥാന, പ്രാദേശിക തലങ്ങളിലുള്ള ഗതാഗതം, പൊതുമരാമത്ത്, റോഡ്, ട്രാഫിക് വകുപ്പുകൾ, തുടങ്ങി എല്ലാ സർക്കാർ സ്ഥാപനങ്ങളും അധികാരികളും അപകടങ്ങൾ, മോശം ട്രാഫിക് അല്ലെങ്കിൽ റോഡ് അവസ്ഥകൾ, റോഡ് പ്രവൃത്തികൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും ആപ്പ് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഇതിലൂടെ അപകടസാധ്യതയുള്ള മേഖലകളെക്കുറിച്ച് ഉപയോക്താക്കൾക്ക് പെട്ടെന്ന് മുന്നറിയിപ്പ് നൽകാനാകും.
അധിക കുറിപ്പുകൾ:
1) മാപ്മൈഇന്ത്യ, മോർത്ത്, ഐഐടി മദ്രാസ് എന്നിവയ്‌ക്കിടയിലുള്ള ഈ സംയോജിതവും തന്ത്രപരവുമായ സഹകരണം, ഇന്ത്യയിൽ അങ്ങോളമിങ്ങോളം സാങ്കേതികവിദ്യാധിഷ്‌ഠിതമായ റോഡ് സുരക്ഷാ ഫലങ്ങൾ ലഭ്യമാക്കും- ഇന്ത്യയിലുടനീളമുള്ള 6.3 ദശലക്ഷം കിലോമീറ്റർ റോഡുകളും ഏകദേശം 8000 പട്ടണങ്ങളും നഗരങ്ങളും 7 ലക്ഷം ഗ്രാമങ്ങളും ആപ്പ് കവർ ചെയ്യുന്നുണ്ട്.
2) പാസഞ്ചർ കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ഡെലിവറി ബൈക്കുകൾ, ട്രക്കുകൾ, ബസുകൾ, ഓട്ടോകൾ, ടാക്സികൾ എന്നിവ ഓടിക്കുമ്പോൾ ഡ്രൈവർമാർക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച തത്സമയ സുരക്ഷിത റൂട്ടിംഗ്, നാവിഗേഷൻ അനുഭവവും ലഭിക്കുന്നതിന്, മാപ്മൈഇന്ത്യ-യുടെ ലളിതവും സൗജന്യവുമായ മൊബൈൽ, വെബ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാം.
3) സർക്കാർ, റോഡ്, ട്രാഫിക് മേഖലകളിലെ അധികാരികൾക്ക് റോഡ് അവസ്ഥകളും റോഡ് സുരക്ഷാ തടസങ്ങളും തത്സമയവും ഭൂമിശാസ്ത്ര പരമായും ദൃശ്യവൽക്കരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും മാപ്മൈഇന്ത്യയുടെ ശക്തമായ ടൂളുകൾ ഉപയോഗിക്കാം. അവരുടെ ഫീൽഡ് സ്റ്റാഫിനെയും വാഹനവ്യൂഹത്തെയും അയയ്‌ക്കാനും നിയന്ത്രിക്കാനും റോഡുകളുടെയും റോഡ് അടയാളങ്ങളുടെയും നിർമ്മാണവും അറ്റകുറ്റ പ്പണികളും നിരീക്ഷിക്കാനും റോഡിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാനും അവർക്ക് മാപ്മൈഇന്ത്യ-ന്റെ ഓപ്പറേഷൻ ടൂളുകൾ ഉപയോഗിക്കാനാകും.
4) നിശ്ചിത റോഡുകളിലൂടെ കടന്നുപോകുവാനുദ്ദേശിക്കുന്ന മറ്റുള്ളവരെ സഹായിക്കുന്നതിന്, പൗരന്മാർക്കും അധികാരികൾക്കും സന്നദ്ധ പ്രവർത്തകർക്കും സുമനസ്സുകളായ സ്ഥാപനങ്ങൾക്കും സുരക്ഷിതമല്ലാത്ത റോഡ് അവസ്ഥകളും തത്സമയ ട്രാഫിക്ക് സാഹചര്യങ്ങളും മാപ്മൈഇന്ത്യ യുടെ ആപ്പും വെബ് പോർട്ടലും ഉപയോഗിച്ച് മാപ്പിൽ റിപ്പോർട്ടുചെയ്യാനാകും.
5) മാപ്മൈഇന്ത്യ-യുടെ തത്സമയ റോഡ് സുരക്ഷാ മാപ്പുകൾ അതിന്റെ API-കൾ, SDK-കൾ എന്നിവയിലൂടെയും വാഹനത്തിൽ ബന്ധിപ്പിച്ചിട്ടുള്ള നാവിഗേഷൻ സംവിധാനങ്ങളിലൂടെയും ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഉപഭോക്തൃ ആപ്പുകളിലേക്ക് എംബെഡ് ചെയ്തിട്ടുണ്ട്. അങ്ങനെ, റോഡ് സുരക്ഷയെ ക്കുറിച്ചുള്ള മാപ്‌മൈഇന്ത്യയുടെ സംരംഭത്തിന്റെ വ്യാപ്തിയും നേട്ടങ്ങളും പോപ്പുലേഷൻ സ്കെയിലിലേക്ക് അതിവേഗം സെകെയിൽ ചെയ്യാൻ കഴിയും. ഉപഭോക്താക്കൾ അഭിമുഖീകരിക്കുന്ന മറ്റെല്ലാ ആപ്പുകൾക്കും ടാക്സി ഡെലിവറി
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.