ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ശക്തമായ മിനി ട്രക്കായ മാരുതി സുസുക്കി സൂപ്പർ കാരി ലോഞ്ച് ചെയ്ത് വെറും 5 വർഷത്തിനുള്ളിൽ 100,000 ക്യുമുലേറ്റീവ് യൂണിറ്റ് വിൽപ്പനകൾ നടത്തി എന്ന റെക്കോർഡ് നേട്ടം സമീപകാലത്ത് കൈവരിച്ചു. 4-സിലിണ്ടർ എഞ്ചിൻ നൽകുന്ന ഇന്ത്യയിലെ ഒരേയൊരു മിനി-ട്രക്കായ സൂപ്പർ കാരി, കാര്യക്ഷമമായ ചരക്കുവണ്ടി എന്ന നിലയിൽ കമേർഷ്യൽ ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യകതകൾ നിറവേറ്റുന്നു. പെട്രോൾ, സിഎൻജി എന്നീ ഓപ്ഷനുകളിൽ ലഭ്യമായ മാരുതി സുസുക്കി സൂപ്പർ കാരി ഇന്ത്യയിലെ മിനി-ട്രക്ക് ഉപഭോക്താക്കളുടെ തനതായ ആവശ്യകതകൾ കണക്കിലെടുത്ത് ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.