കോവിഡ് മഹാമാരി രാജ്യത്താകെ പടര്‍ന്ന് പിടിച്ചപ്പോള്‍ ദിവസ വേതനക്കാരായ ഭൂരിപക്ഷം ആളുകള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. ഈ കാലഘട്ടത്തില്‍ ഇന്‍ഡസ്ട്രീ ഫൗണ്ടേഷന്റെ പവര്‍ പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച സ്ത്രീകള്‍ അവരുടെ കുടുംബം പോറ്റുന്നവരായി മാറുകയായിരുന്നു. ഇവര്‍ ഇപ്പോള്‍ അവരുടെ പ്രദേശങ്ങളിലെ മറ്റ് സ്ത്രീകളേയും സാമ്പത്തികമായി സ്വതന്ത്രരാക്കാനും സമൂഹത്തില്‍ അംഗീകാരം നേടിയെടുക്കാനും പരിശലനം നല്‍കുകയാണ്. പവര്‍ (പ്രൊഡ്യൂസര്‍ ഓണ്‍ഡ് വിമന്‍ എന്റര്‍പ്രൈസസ്) പദ്ധതി ഗ്രാമീണ മേഖലയിലെ സത്രീകള്‍ക്ക് വിലപ്പെട്ട പരിശലനം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരെ മികച്ച സംരംഭകര്‍ ആകാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു. പരിസ്ഥിതി ദോഷം തടയുന്ന വാഴ, മുള തുടങ്ങിയ പ്രകൃതിദത്തമായ നാരുകള്‍ ഉപയോഗിച്ച് മനോഹരമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കുന്നതിലൂടെ സ്ത്രീകളെ സ്ഥാപനം സ്വയംപര്യാപ്തരാക്കുന്നു.
കര്‍ണാടക സ്വദേശിയായ ദീനാ ഡയാന മുള കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു അഞ്ചംഗ കുടുംബത്തിലെ അംഗമാണ്. മഹാമാരിയുടെ വരവോടെ ഇവരുടെ അച്ഛനും സഹോദരനും തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ദീനയുടെ അമ്മയും ഒരു സ്വയം സഹായ സംഘത്തില്‍ ജോലി ചെയ്തിരുന്നു എങ്കിലും അവരുംതൊഴില്‍ രഹിതയായി മാറി. പവര്‍ പ്രോജക്ടിന് കീഴില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതോടെ ദീനയ്ക്ക് സ്ഥിരവരുമാനം ലഭിക്കുകയും ഇന്‍ഡസ്ട്രീ ഫൗണ്ടേഷന്‍ നടത്തുന്ന വിവിധ തൊഴില്‍ പരിശീലന പരിപാടികള്‍ പ്രചരിപ്പിക്കുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്തു. ദീന യുടെ വരുമാനം ഇപ്പോള്‍ അവരുടെ കുടുംബത്തെ പോറ്റാന്‍ പ്രാപ്തമാകുന്ന തരത്തിലാണ് ഉള്ളത്. സമാന സാഹചര്യങ്ങളില്‍ നിന്ന് വരുന്ന കൂടുതല്‍ സ്ത്രീകള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്ന് അവര്‍ കരുതുന്നു. മുള യൂണിറ്റില്‍ ജോലി ചെയ്യാന്‍ ലഭിച്ച അവസരം വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും തനിക്ക് സ്വന്തമായി സമ്പാദിക്കാനും കുടുംബത്തെ പോറ്റാനും കഴിയുമെന്നും ദീന വിശ്വസിക്കുന്നു.
55 കാരിയായ റാണി മാലിക്ക് ഒഡീഷയിലെ ജമാപാദ ഗ്രാമത്തിലെ ഏഴംഗ കുടുംബത്തിലെ അംഗമാണ്. ഇവര്‍ക്ക് രണ്ടാം ക്ലാസ് വരെ മാത്രമേ പഠിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇന്‍ഡസ്ട്രീ ഫൗണ്ടേഷനുമായി സഹകരിക്കുന്നതിന് മുമ്പ് ഇവര്‍ ഒരു കര്‍ഷക ആയിരുന്നു. പ്രധാനമായും മഞ്ഞള്‍ ആയിരുന്നു കൃഷി ചെയ്തിരുന്നത്.. ഏഴംഗങ്ങളുള്ള ഒരു കുടുംബത്തിന് മാന്യമായ ജീവിതം നയിക്കാനും കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതും നേരത്തേ വളരെ ബുദ്ധിമുട്ടായിരുന്നു. ഫൗണ്ടേഷനെ കുറിച്ചും പവര്‍ പ്രോജക്ടിനെ കുറിച്ചും കേട്ടറിഞ്ഞ റാണി മാലിക് കെനുഗോണ്‍ യൂണിറ്റില്‍ ജോലി തേടുകയായിരുന്നു. കോവിഡ് കാലത്ത് കുടുംബത്തില്‍ ആര്‍ക്കും ജോലി ഇല്ലാതായപ്പോള്‍ റാണിക്ക് അത്യാവശ്യം പണം സമ്പാദിക്കാനും വീട്ടിലെ
പ്രാരാബ്ദങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാനും ഇതിലൂടെ സാധിച്ചിരുന്നു. ഫൗണ്ടേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തക്കുന്നതില്‍ സന്തോഷം ഉണ്ടെന്നും സ്ഥാപനം നല്‍കിയ സ്റ്റൈപ്പന്റിനും മാസ്‌ക്കുകൾക്കും നന്ദി പറയുന്നതായും റാണി പറയുന്നു. ജെന്‍ഡര്‍ ആന്‍ഡ് 6 വൈ പരിശീലനം ലഭിച്ചത് വലിയൊരു അംഗീകാരമാണെന്നും ഇവര്‍ കരുതുന്നു.
മഹാമാരി നല്‍കിയ പ്രതിസന്ധി ഘട്ടത്തില്‍ ഇന്‍ഡസ്ട്രീ മുന്‍ഗണന നല്‍കിയത് കരകൗശല വിദഗ്ധരെ സുരക്ഷിതരായിരിക്കാന്‍ സഹായിക്കുകയും അവരുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതിലായിരുന്നു. റാണി മാലിക്കിനെ പോലെ വന്‍ പ്രതിബദ്ധങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കൂടാതെ ഏത് പ്രതിസന്ധിയും നേരിടാന്‍ വരുമാന മാര്‍ഗ്ഗങ്ങള്‍ ഒരുക്കാന്‍ സഹായിക്കുന്നതിലും സ്ഥാപനം ബദ്ധശ്രദ്ധരാണ്.
തമിഴ്‌നാട്ടില്‍ നിന്നുള്ള നെയ്ത്ത് തൊഴിലാളിയായ ചെര്‍മ സെല്‍വി പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്.. അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും കുടുംബത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ കാരണം പതിനെട്ടാം വയസില്‍ വിവാഹിത ആകുകയായിരുന്നു. ഇതോടെ വിദ്യാഭ്യാസവും നിലച്ചു. ചെര്‍മി സെല്‍വി ഇന്ന് ഒരു പെണ്‍കുട്ടിയുടെ അമ്മയാണ്. കോവിഡ് കാലത്ത് ഭര്‍ത്താവിന്റെ ബിസിനസും അവതാളത്തിലായി. തുടര്‍ന്ന് സെല്‍വി ഉപജീവനത്തിനായി തയ്യലും കുട്ടനെയ്ത്തും തുടങ്ങി. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് അവര്‍ സംഘടനയില്‍ എത്തിയത്. തുടക്കത്തില്‍ ദിവസം 5 കുട്ടകള്‍ തീര്‍ക്കുമായിരുന്ന ചെര്‍മ്മ സെല്‍വി ഇപ്പോള്‍ 25 എണ്ണം വരെ ചെയ്യുന്നുണ്ട്. പ്രതിമാസം 12000 രൂപ വരെ ഇതിലൂടെ നേടാന്‍ അവര്‍ക്ക് കഴിയുന്നു. ജോലിയിലെ മികവിന് കമ്പനി ഈയിടെ സെല്‍വിയെ പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു. വീ്ട്ടിലിരുന്ന് ഇത്തരത്തില്‍ ജോലി ചെയ്യുന്നത് ആദ്യമാണെന്നും തന്റെ വളര്‍ന്ന് വരുന്ന മകളെ മികച്ച രീതിയില്‍ പരിപാലിക്കാന്‍ ഈ ജോലി സഹായകമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.