March 29, 2024

Login to your account

Username *
Password *
Remember Me

ഇന്ത്യയിലെ സ്ത്രീകളുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികളുമായി മെറ്റ

Meta with several schemes for the protection of women in India Meta with several schemes for the protection of women in India
മലയാളമുൾപ്പെടെ മറ്റ് 11 ഇന്ത്യ൯ ഭാഷകളിലായി സേഫ്റ്റി ഹബ്ബ് ഉൾപ്പെടെയുള്ള നിരവധി പദ്ധതികളാണ് മെറ്റ ആവിഷ്കരിക്കുന്നത്
കൊച്ചി : സുരക്ഷിതമായ ഓൺലൈൻ അനുഭവം കെട്ടിപ്പടുക്കുന്നതിനും പ്രദാനം ചെയ്യുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഇന്ത്യയിലെ സ്ത്രീകളുടെ സംരക്ഷണത്തിനായി നിരവധി സുരക്ഷാ നടപടികൾ ആവിഷ്‌ക്കരിച്ച് മെറ്റ. ഉപയോക്താക്കളെ ഓൺലൈനിൽ പരിരക്ഷിക്കുന്നതിനായി കമ്പനി വർഷങ്ങളായി നിരവധി സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു. കൂടാതെ സ്ത്രീകളുടെയും കുട്ടികളുടെയും ഓൺലൈൻ സുരക്ഷ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾ ഇതിനോടകം മെറ്റ പ്രഖ്യാപിച്ചു കഴിഞ്ഞു.
സമ്മതമില്ലാതെ എടുക്കുന്ന സ്വകാര്യഭാഗ ചിത്രങ്ങളുടെ (NCII) വ്യാപനത്തെ ചെറുക്കുന്നതിന് മെറ്റാ പ്രഖ്യാപിച്ച പ്രധാന സംരംഭമാണ് StopNCII.org. ഇരകൾക്ക് അവരുടെ സ്വകാര്യ ചിത്രങ്ങൾ മുൻ‌കൂട്ടി ഹാഷ് ചെയ്യാൻ അനുവദിക്കുന്ന ഒരു എമർജൻസി പ്രോഗ്രാമാണ്, അതിനാൽ അവ അതിന്റെ പ്ലാറ്റ്‌ഫോമുകളിൽ വ്യാപിക്കാൻ കഴിയില്ല. ഇത്കൂടാതെ മലയാളമുൾപ്പെടെ മറ്റ് 11 ഇന്ത്യ൯ ഭാഷകളിലുമായി സേഫ്റ്റി ഹബ്ബ് പദ്ധതി ഉൾപ്പെടെ നിരവധി പദ്ധതികളാണ് മെറ്റ ആവിഷ്കരിക്കുന്നത് . ഇംഗ്ലീഷ് ഇതര ഭാഷകൾ സംസാരിക്കുന്നവർക്ക് വിവരങ്ങൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിൽ ഭാഷാ തടസ്സം നേരിടുന്നു. ഇങ്ങനെയുള്ളവർക്ക് വളരെയേറെ സഹായകരമാണ് ഈ പദ്ധതി. ഇന്ത്യയിലെ കൂടുതൽ സ്ത്രീ ഉപയോക്താക്കളെ ഓൺലൈനിൽ സുരക്ഷിതമായി നിലനിർത്താൻ ഈ പദ്ധതിയിലൂടെ സാധിക്കും.
പോയിന്റ് ഓഫ് വ്യൂ എക്‌സിക്യൂട്ടീവ് എഡിറ്റർ ബിശാഖ ദത്തയും സെന്റർ ഫോർ സോഷ്യൽ റിസർച്ചിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് മേധാവി ജ്യോതി വധേരയുമാണ് മെറ്റയുടെ ആഗോള വനിതാ സുരക്ഷാ വിദഗ്ധ ഉപദേശകരിലെ ആദ്യ ഇന്ത്യൻ അംഗങ്ങൾ. കൂടാതെ കണക്ട് ചെയ്യുക, സഹകരിക്കുക, സൃഷ്ടിക്കുക: പാൻഡെമിക് സമയത്ത് സ്ത്രീകളും സോഷ്യൽ മീഡിയയും' എന്ന തലക്കെട്ടിൽ സ്ത്രീകളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചുള്ള ചർച്ചാ പ്രബന്ധവും മെറ്റ റിലീസ്സ് ചെയ്യും.
Rate this item
(0 votes)
Last modified on Saturday, 04 December 2021 08:25
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.