April 16, 2024

Login to your account

Username *
Password *
Remember Me

ഇന്ത്യയില്‍ വനിതകള്‍ക്കു ജോലി ചെയ്യാന്‍ ഏറ്റവും മികച്ച ഇടങ്ങളിലൊന്ന് എന്ന അംഗീകാരം ട്രാന്‍സ്യൂണിയന്‍ സിബിലിന്

കൊച്ചി: ഇന്ത്യയില്‍ വനിതകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും മികച്ച 50 ജോലിസ്ഥലങ്ങളില്‍ ഒന്ന് എന്ന ബഹുമതിക്ക് ട്രാന്‍സ് യൂണിയന്‍ സിബില്‍ അര്‍ഹമായി. ഗ്രേറ്റ് പ്ലെയ്സ് ടു വര്‍ക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ 2021-ലെ ഇടത്തരം കമ്പനികള്‍ക്കിടയിലാണ് ട്രാന്‍സ്യൂണിയന്‍ സിബില്‍ ഈ ബഹുമതി കരസ്ഥമാക്കിയത്. വിശ്വാസ്യത, ബഹുമാനം, സത്യസന്ധത, അഭിമാനം, സഹവര്‍ത്തിത്വം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മികച്ച പ്രവര്‍ത്തന മേഖലയെ തരം തിരിക്കുന്നത്.
സാങ്കേതികവിദ്യാ രംഗത്തും ഡാറ്റാ ഡിസൈന്‍ രംഗത്തും ഡാറ്റാ സയന്‍സിലും ബിഗ് ഡാറ്റാ രംഗത്തുമെല്ലാം വെല്ലുവിളികളും പുതു തലമുറാ അവസരങ്ങളും ലഭ്യമാക്കുന്നതു കൂടിയാണ് ഇവിടെ പരിഗണിച്ചിട്ടുള്ളത്. ഓരോ വര്‍ഷവും അറുപതിലേറെ രാജ്യങ്ങളിലെ പതിനായിരത്തിലേറെ സ്ഥാപനങ്ങളാണ് ഗ്രേറ്റ് പ്ലെയിസ് ടു വര്‍ക്ക് നടത്തുന്ന ഈ പഠനവുമായി സഹകരിക്കുന്നത്. ഇന്ത്യയില്‍ നടത്തിയ പഠനം ജോലി സ്ഥലത്ത് ലഭിക്കുന്ന വിശ്വാസ്യത, ജീവനക്കാരുടെ അനുഭവ സമ്പത്ത്, അവയ്ക്ക് ബിസിനസിലുണ്ടാക്കാനാവുന്ന പ്രതിഫലനം തുടങ്ങിയവയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയുണ്ടായി.
മഹാമാരിക്കിടയിലും വൈവിധ്യപൂര്‍ണവും തുല്യതയോടു കൂടിയതും ഉള്‍പ്പെടുത്തിയുളളതുമായ ഒരു സാഹചര്യം ലഭ്യമാക്കാനായി എന്നതാണ് ഈ പഠനം തങ്ങള്‍ക്കു കാട്ടിത്തന്നതെന്ന് ഗ്രേറ്റ് പ്ലെയിസ് ടു വര്‍ക്ക് ഇന്ത്യയിലെ ഡൈവേഴ്സിറ്റി, ഇക്വിറ്റി ആന്‍റ് ഇന്‍ക്ലൂഷന്‍ വിഭാഗം മേധാവി സന്ധ്യ രമേഷ് പറഞ്ഞു.
ട്രാന്‍സ്യൂണിയന്‍ സിബിലിന്‍റെ മൂല്യങ്ങള്‍ക്കും പ്രതിബദ്ധതയ്ക്കും ഉള്ള സാക്ഷ്യപത്രമാണ് ഈ അംഗീകാരമെന്ന് ട്രാന്‍സ്യൂണിയന്‍ സിബില്‍ എച്ച്ആര്‍ വിഭാഗം മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്‍റുമായ ആന്‍ചല്‍ ചോപ്ര പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.