ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎം, സൈനികര്‍, വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് ഫ്‌ളൈറ്റ് ബുക്കിങില്‍ ഇളവുകളോടെ പ്രത്യേക നിരക്ക് പ്രഖ്യാപിച്ചു. ഇന്‍ഡിഗോ, ഗോഎയര്‍, സ്‌പൈസ്‌ജെറ്റ്, എയര്‍ഏഷ്യ എന്നീ എയര്‍ലൈനുകളിലെ ബുക്കിങിനാണ് ഇളവുകള്‍ ലഭിക്കുക.
ബുക്കിങ് എളുപ്പമാക്കുന്നതിന്, 15 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് ഇളവുകള്‍. വിദ്യാര്‍ത്ഥികള്‍ക്ക് 10 കിലോഗ്രാം വരെ അധിക ബാഗേജ് കൊണ്ടു പോകാനും സൗകര്യമുണ്ടാകും. സാധാരണ ലഭ്യമായ നിരക്കുകളില്‍ നിന്നും ഏറെ ഇളവുകളുണ്ട് പ്രത്യേക നിരക്കിന്. പേടിഎമ്മും ബാങ്കിങ് സേവന ദാതാക്കളും നിലവില്‍ നല്‍കുന്ന ഇളവുകള്‍ക്ക് പുറമേയാണ് ഈ ഓഫര്‍.
പേടിഎം ഉപയോക്താക്കള്‍ക്ക് ഫ്‌ളൈറ്റ് തിരഞ്ഞ്, ആവശ്യമായ വിവരങ്ങള്‍ നല്‍കി ഇളവുകള്‍ കണ്ടെത്തി ലഭ്യമാക്കാം.
ഫ്‌ളൈറ്റ് ടിക്കറ്റിങ് തങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട മേഖലയാണെന്നും ഉപയോക്താക്കള്‍ക്ക് ബുക്കിങ് ലളിതമാക്കാനും ചെലവു കുറച്ചതാക്കാനും എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും എയര്‍ലൈന്‍ പങ്കാളികളുമായി ചേര്‍ന്ന് ഇപ്പോള്‍ സൈനികര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി ഇത് നടപ്പാക്കുകയാണെന്നും പേടിഎം വക്താവ് പറഞ്ഞു.
ഫ്‌ളൈറ്റ്, ഇന്റര്‍-സിറ്റി ബസ്, ട്രെയിന്‍ ടിക്കറ്റ് തുടങ്ങിയവ പേടിഎം ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. എല്ലാ പ്രധാന എയര്‍ലൈന്‍ കമ്പനികളുമായും കമ്പനി സഹകരിക്കുന്നുണ്ട്. രാജ്യാന്തര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) അക്രഡിറ്റഡ് ട്രാവല്‍ ഏജന്റുമാണ്. 2000ത്തിലധികം ബസ് ഓപറേറ്റര്‍മാരുമായി സഹകരിക്കുന്നുണ്ട്. പേടിഎം ആപ്പിലെ ഉപയോക്താക്കള്‍ക്ക് പ്രസക്തമായ യാത്രാ ടിക്കറ്റിംഗ് ഓപ്ഷനുകള്‍ നിര്‍ദ്ദേശിക്കുന്നതിന് പ്ലാറ്റ്ഫോം അതിന്റെ ഇടപാട്, പെരുമാറ്റ സ്ഥിതിവിവരക്കണക്കുകള്‍ പ്രയോജനപ്പെടുത്തുന്നു. സമീപത്തെ എയര്‍പോര്‍ട്ട് ഫീച്ചര്‍, ഫ്‌ളൈറ്റ് യാത്രയ്ക്കുള്ള ഇഎംഐ അധിഷ്ഠിത വായ്പകള്‍, പിഎന്‍ആര്‍ വിവരങ്ങള്‍, ട്രെയിന്‍ യാത്രയ്ക്കുള്ള തല്‍സമയ റണ്ണിംഗ് സ്റ്റാറ്റസ്, ബസുകളില്‍ കോണ്‍ടാക്റ്റ്ലെസ് ടിക്കറ്റ് വാങ്ങല്‍ തുടങ്ങിയ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് ഉപഭോക്താവിന്റെ സൗകര്യാര്‍ത്ഥം പേടിഎം യാത്രാ ടിക്കറ്റിംഗ് നവീകരിച്ചു.