ആയുധ വ്യാപരമേഖലകളിലടക്കം 28 സുപ്രധാന കരാറുകളിലും ധാരണാപത്രങ്ങളിലും ഇന്ത്യ - റഷ്യ ഉച്ചകോടിക്കിടെ ഒപ്പുവച്ചു.ദില്ലിയിലെ ഹൈദ്രാബാദ് ഹൌസില്‍ നടന്ന ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ പുട്ടിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യും തമ്മിലുള്ള 2 + 2 കൂടിക്കാഴ്ചക്കിടെയില്‍ സൈനീക കരാറുകളോടൊപ്പം അഫ്ഗാനിസ്ഥാനും കൊവിഡും പ്രധാന ചർച്ചാ വിഷയങ്ങളായി. ഇന്ത്യയുടെ റഷ്യയും തമ്മിലുള്ള 21-ാം മത് ഉച്ചകോടിയാണ് നടന്നത്. ഇന്നലത്തെ കൂടിക്കാഴ്ചയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായെന്ന് നരേന്ദ്രമോദി ഉച്ചക്കോടിക്കിടെ പറഞ്ഞു. നെഹ്റുവിന്‍റെ കാലം മുതല്‍ ഇന്ത്യയും റഷ്യയും മുഖ്യനയതന്ത്ര പങ്കാളികളാണ്.