തിരുവനന്തപുരം: ടെക്‌നോളജി രംഗത്തെ സഹകരണത്തിനുള്ള സാധ്യതകള്‍ തേടി ഒമാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജീസിലെ ഡെലിഗേറ്റ് സംഘം ടെക്‌നോപാര്‍ക്കിലെത്തി. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, ഐ.സി.ടി അക്കാദമി, ടെക്‌നോപാര്‍ക്ക് തുടങ്ങിയ കേരളത്തിലെ സ്ഥാപനങ്ങളുമായി തങ്ങളുടെ സഹകരണ സാധ്യതകള്‍ തേടിയെത്തിയ സംഘത്തില്‍ ഒമാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വൈസ് ചാന്‍സലര്‍ ഡോ. അലി സാദ് അല്‍ ബിമാനി, ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ ആന്‍ഡ് പ്രൊവിസ്റ്റ് ഡോ. സലിം അല്‍ അറൈമി, കോളേജ് ഓഫ് എന്‍ജിനിയറിങ് ഡീന്‍ ഡോ. അഹ്‌മദ് ഹസ്സന്‍ അല്‍ ബുലൂഷി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് അഡൈ്വസര്‍ പ്രൊഫ. എം.പി നായര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.എം മുബാറക് പാഷയും കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ബിസിനസ് ഡെവലപ്പ്‌മെന്റ് ലീഡ് മനു തോമസ് എന്നിവരും സംഘത്തെ അനുഗമിച്ചു. പാര്‍ക്ക് സെന്ററിലെത്തിയ സംഘത്തിന് ടെക്‌നോപാര്‍ക്ക് ഊഷ്മള സ്വീകരണം നല്‍കി. ടെക്നോപാര്‍ക്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ കേരളത്തിലെ ഐ.ടി പാര്‍ക്കുകളെപ്പറ്റി സംഘത്തിന് വിശദീകരണം നല്‍കുകയും സഹകരണ സാധ്യതകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഐ.സി.ടി അക്കാദമി സി.ഇ.ഒ സന്തോഷ് ചന്ദ്രശേഖര കുറുപ്പ്, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് വേണ്ടി ബിസിനസ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് സ്റ്റാര്‍ട്ട് അപ്പ് ലൈഫ്‌സൈക്കിള്‍ സീനിയര്‍ മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, ഗ്ലോബല്‍ ലിങ്കേജസ് അസിസ്റ്റന്റ് മാനേജര്‍ ശാലിനി വി.ആര്‍, ബീഗിള്‍ സെക്യൂരിറ്റീസിന് വേണ്ടി റെജാഹ് റഹീം, നിയോണിക്‌സ് അക്കാദമിക്ക് വേണ്ടി അരുണ്‍, അലിബയ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ഭദ്രന്‍ എന്നിവര്‍ കേരളത്തിലെ ടെക്‌നോളജി രംഗത്തെ സഹകരണ സാധ്യതകള്‍ ഒമാന്‍ സംഘത്തിന് വിശദീകരിച്ചു.
നേരത്തേ കേരളാ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ച സംഘം വിവിധ സെഷനുകളിലായി കേരള - ഒമാന്‍ സഹകരണ സാധ്യതകള്‍ വിശദീകരിക്കുകയും കാര്യങ്ങള്‍ അന്വേഷിച്ചറിയുകയും ചെയ്തിരുന്നു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് വിവിധ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.