കൊച്ചി: ഇന്ത്യന്‍ കുടുംബങ്ങളില്‍ വിപുലമായി സ്മാര്‍ട്ട് ഹോം ഉപയോഗം വര്‍ധിച്ചതോടെ ശബ്ദാധിഷ്ഠിത നിയന്ത്രണങ്ങള്‍ തങ്ങള്‍ക്ക്് സ്മാര്‍ട്ട് ഹോം സ്ഥാപിക്കുന്നതിന് സൗകര്യപ്രദമായെന്ന് ഏതാണ്ട് 92 ശതമാനം ഉപഭോക്താക്കളും പറുന്നു. ഇന്ത്യയില്‍ സ്മാര്‍ട്ട് ഹോം സ്വീകരിക്കപ്പെടുന്നതിന്റേയും ഉപയോഗത്തിന്റേയും പ്രവണതകള്‍ മനസിലാക്കുന്നതിനു വേണ്ടി ആമസോണ്‍ ഇന്ത്യയ്ക്കു വേണ്ടി ടെകാര്‍ക് നടത്തിയ പഠനത്തില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. മെട്രോ, മെട്രോ ഇതര നഗരങ്ങളില്‍ നിന്നുള്ള 1200-ല്‍ ഏറെ സ്മാര്‍ട്ട് ഹോം ഉപയോക്താക്കളില്‍ നിന്നാണ് ഈ പഠനം വിവരങ്ങള്‍ ശേഖരിച്ചത്.
'മറ്റു ഘടകങ്ങള്‍ക്കൊപ്പം ഫിക്‌സഡ് ബ്രോഡ്ബാന്റിന്റെ സാന്ദ്രത വര്‍ധിച്ചതും കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് വീടുകളില്‍ ഓട്ടോമേഷന്‍ ആവശ്യമായി വന്നതും വീട്ടുപകരണങ്ങളുമായി ശബ്ദത്തിലൂടെ ഇടപെടുന്നതിന്റെ സൗകര്യവും മറ്റു നിരവധി ഘടകങ്ങള്‍ക്ക് ഒപ്പം സ്മാര്ട്ട് ഹോം സ്ഥാപിക്കുന്നത് അിവാര്യ ഘടകമാക്കി. കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും പഠിക്കുകയോ കഴിവുകള്‍ മെച്ചപ്പെടുത്തുകയോ ചെയ്യാതെ തന്നെ സ്മാര്‍ട്ട് ഉപകരണങ്ങളുമായി ബന്ധപ്പെടുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഉപകരണങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യാന്‍ കഴിയുന്ന സ്മാര്‍ട്ട് ഹോം സാഹചര്യങ്ങളെ ഫലപ്രദമാക്കി' പഠനത്തിന്റെ മുഖ്യ നിഗമനങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ടെക്കാര്‍ക് സ്ഥാപകനും ചീഫ് അനലിസ്റ്റുമായ ഫൈസല്‍ കാവൂസ പറഞ്ഞു.
'ബള്‍ബ്, പ്ലഗ്, ലോക്, ക്യാമറ, സീലിങ് ഫാന്‍, ടിവി, എസി, എയര്‍ പ്യൂരിഫയര്‍ എന്നിവ പോലുള്ള അലക്‌സയുമായി ബന്ധിപ്പിക്കാവുന്ന 500 രൂപ മുതല്‍ 1,50,000 രൂപ വരെയുള്ള ശ്രേണിയില്‍ ആയിരക്കണക്കിന് ചെറിയ വീട്ടുപകരണങ്ങള്‍ ലഭ്യമാണ്. ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്നുള്ള ഈ വിപുലമായ തെരഞ്ഞെടുപ്പ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട് ഹോം യാത്രയ്ക്ക് തുടക്കം കുറിക്കുന്നതും അലക്‌സയുമൊത്ത് ഹാന്‍ഡ്‌സ് ഫ്രീ നിയന്ത്രണ മാജിക് അനുഭവിക്കുന്നതും സൗകര്യപ്രദമാക്കി.' ആമസോണ്‍ ഡിവൈസസ്, ഇന്ത്യയുടെ ഡയറക്ടറും കണ്‍ട്രി മാനേജറുമായ പരാഗ് ഗുപ്ത പറഞ്ഞു.