കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് څമുത്തൂറ്റ് ഓണ്‍ലൈന്‍چ വെബ് ആപ്ലിക്കേഷന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. മുത്തൂറ്റ് ഫിനാന്‍സിന്‍റെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പുതിയ പതിപ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.
മുത്തൂറ്റ് ഫിനാന്‍സ് ലഭ്യമാക്കുന്ന സ്വര്‍ണ്ണ വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ എന്നിവ ഉള്‍പ്പെടെ എല്ലാ തരത്തിലുള്ള ലോണ്‍ തിരിച്ചടവുകള്‍ക്കുമായി വെബ് ആപ്ലിക്കേഷനില്‍ നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് അവരുടെ വീടുകളിലിരുന്ന് സൗകര്യപ്രദമായ സമയത്ത് ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതാണ് പുതിയ വെബ് ആപ്ളിക്കേഷന്‍.
രജിസ്ട്രേഷന്‍ ഇല്ലാതെ വേഗത്തിലുള്ള തിരിച്ചടവ്, സുരക്ഷിതത്വം ഉറപ്പാക്കുന്ന ഓതന്‍റിക്കേഷന്‍ രീതി, ലോണ്‍ കാല്‍ക്കുലേറ്റര്‍, എളുപ്പത്തിലുള്ള അപ്പോയിന്‍റ്മെന്‍റ് ബുക്കിംഗ്, ബില്ല് അടയ്ക്കല്‍, ഇന്‍ഷുറന്‍സ് വാങ്ങല്‍, ഹോസ്പിക്യാഷ് ഓണ്‍ലൈനായി പുതുക്കല്‍, പലിശരഹിത ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വാങ്ങല്‍, എംജിബിസി ഗോള്‍ഡ് കോയിന്‍ തവണകളുടെ തിരിച്ചടവ് തുടങ്ങിയ സവിശേഷതകളാണ് പുതുക്കിയ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഡിജിറ്റലൈസേഷന്‍റെ ഭാഗമായി കമ്പനി അതിന്‍റെ ഐ മുത്തൂറ്റ് ആപ്പ് പുതുക്കിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്ബോട്ടായ മട്ടുവുമായി സംയോജിപ്പിച്ച് വാട്സാപ്പ് ഗോള്‍ഡ് ലോണ്‍ സൗകര്യം ആരംഭിച്ചിട്ടുണ്ട്.
2021 സെപ്റ്റംബര്‍ 27 മുതല്‍ 2022 മാര്‍ച്ച് 31 വരെ ഓണ്‍ലൈന്‍ ഇടപാട് നടത്തിയ ഉപഭോക്താക്കള്‍ക്കായി കമ്പനി 'മുത്തൂറ്റ് വീല്‍ ഓഫ് ഫോര്‍ച്യൂണ്‍' പ്രോഗ്രാം എന്ന പേരില്‍ ലക്കി ഡ്രോ മത്സരവും നടത്തുകയും 35 ഭാഗ്യശാലികളെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍, ഹോം തിയറ്റര്‍ സംവിധാനങ്ങള്‍, സ്മാര്‍ട്ട് ബാന്‍ഡുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍ തുടങ്ങിയ ആകര്‍ഷകമായ സമ്മാനങ്ങളാണ് നല്‍കുക. മുത്തൂറ്റ് ഫിനാന്‍സിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളായ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയിലൂടെ വിജയികളെ പ്രഖ്യാപിക്കും.
സാങ്കേതികവിദ്യാധിഷ്ഠിത സാമ്പത്തിക സേവനങ്ങളുടെ ഈ യുഗത്തില്‍ എല്ലാ തലമുറകളിലുമുള്ള ഇടപാടുകാരെ പ്രചോദിപ്പിക്കുവാന്‍ കഴിയുന്ന വിധത്തില്‍ നവീന ഉത്പന്നങ്ങള്‍ പുറത്തിറക്കുവാന്‍ സാധിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണ്. ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തെ മുഖ്യസ്ഥാനത്തു നിര്‍ത്തി ഒരു ഏകജാലക വൈവിധ്യവത്കൃത സാമ്പത്തിക സൂപ്പര്‍മാര്‍ക്കറ്റ് സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.