April 01, 2025

Login to your account

Username *
Password *
Remember Me
സാങ്കേതികവിദ്യ

സാങ്കേതികവിദ്യ (303)

കൊച്ചി: ആഗോള സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ടെക്നോ പോവ സീരീസിലെ ഏറ്റവും പുതിയ മോഡല്‍ 'പോവ 3' പുറത്തിറക്കി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്‌സ് ലാബ് സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സെല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി സ്പോണ്‍സര്‍ ചെയ്ത്, തിരുവനന്തപുരം കഴക്കൂട്ടത്തുള്ള മരിയന്‍ എന്‍ജിനിയറിംഗ് കോളജില്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്‌സ് ലാബ്, സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.
കൊച്ചി: ഓണ്‍ലൈന്‍ ബിസിനസ് അപ്ലിക്കേഷന്‍ സ്റ്റോറായ സോഹോ മാര്‍ക്കറ്റ്‌പ്ലേസില്‍ ഇന്ത്യാമാര്‍ട്ട് തങ്ങളുടെ ഔദ്യോഗിക പ്ലഗിന്‍ അവതരിപ്പിച്ചു.
തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐ.ടി കമ്പനി ടെക്‌വാന്റേജ് സിസ്റ്റംസ് കിന്‍ഫ്ര ഫിലിം, വീഡിയോ ആന്‍ഡ് ഐ.ടി പാര്‍ക്കിലേക്ക് കൂടി പ്രവര്‍ത്തനം വിപുലീകരിച്ചു. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ നാലാമത്തെ ഓഫീസിന്റെ ഉദ്ഘാടനം കിന്‍ഫ്ര പാര്‍ക്കില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം പ്രിന്‍സ് ആദിത്യവര്‍മ നിര്‍വഹിച്ചു. കിന്‍ഫ്ര ഡയറക്ടര്‍ ജോര്‍ജ്കുട്ടി അഗസ്തി ചടങ്ങില്‍ മുഖ്യാതിഥിയായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള അഡ്വാന്‍സ് ടെക്‌നോളജികളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ കേരളത്തിലേക്ക് കടന്നുവരുന്നതും പ്രവര്‍ത്തിക്കുന്നതും വളരെയധികം സന്തോഷമുള്ള കാര്യമാണെന്ന് പ്രിന്‍സ് ആദിത്യവര്‍മ പറഞ്ഞു. പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് വരാനുള്ള മനോഭാവമാണ് ഏതൊരു സംരംഭത്തിന്റെയും വിജയത്തിന് പിന്നിലെന്നും കേരളം ആകര്‍ഷകമായ നിക്ഷേപകേന്ദ്രമായി വളര്‍ന്നുകഴിഞ്ഞെന്നും അദ്ദേഹം സംരംഭക രംഗത്തെ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നതിനൊപ്പം കൂട്ടിച്ചേര്‍ത്തു. കിന്‍ഫ്ര പോലൊരു എക്കോസിസ്റ്റത്തിലേക്കുള്ള കമ്പനിയുടെ കടന്നുവരവിന്റെ ഗുണങ്ങളും സവിശേഷതകളും ജോര്‍ജ്കുട്ടി അഗസ്തി വിവരിച്ചു. കംഫര്‍ട്ട് സോണ്‍ വിട്ട് ഇരുട്ടിലേക്ക് ചാടി അതിനെ വെളിച്ചമാക്കാന്‍ തയാറാകുന്നവരാണ് വിജയിച്ച കഥകള്‍ രചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ പ്രധാന ശേഷിയും സുസ്ഥിരമായ വളര്‍ച്ചയ്ക്കാവശ്യമായ സൂഷ്മമായ ആസൂത്രണവുമാണ് ടെക്‌വാന്റേജിന്റെ വിജയത്തിന് പിന്നിലെന്ന് സി.ഇ.ഒ ദേവിപ്രസാദ് ത്രിവിക്രമന്‍ പറഞ്ഞു. കമ്പനിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ കഠിനമായി അധ്വാനിക്കുന്ന ടെക്‌വാന്റേജ് ടീമിന് അദ്ദേഹം നന്ദി പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ടെക്‌വാന്റേജ് എം.ഡിയും കോ ഫൗണ്ടറുമായ ജീജ ഗോപിനാഥ് നന്ദി പറഞ്ഞു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കമ്പിനിയിലെ ജീവനക്കാരുടെ എണ്ണം 500ലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ജീജ കൂട്ടിച്ചേര്‍ത്തു.
സ്റ്റാര്‍ട്ട്അപ്പ് ലോകവും സര്‍ക്കാരും ഒരുമിച്ച് മുന്നേറണമെന്ന് വ്യവസായ മന്ത്രി പി രാജീവ് കളമശ്ശേരി: കെഎസ്എന്‍ ഗ്ലോബല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ പങ്കാളിത്തത്തോടെ വെള്ളി, ശനി (ജൂണ്‍ 10, 11) ദിവസങ്ങളിലായി സംഘടിപ്പിച്ച സ്റ്റാര്‍ട്ട്അപ്പ് കോണ്‍ക്ലേവ് 2022 ശ്രദ്ധേയമായി.
കൊച്ചി: കേരളത്തിലെ ഇന്‍സ്റ്റാഗ്രാം ക്രിയേറ്റേഴ്സിന് അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും റീല്‍സില്‍ മികച്ചവരാകാനും സഹായിക്കുന്ന 'ബോണ്‍ ഓണ്‍ ഇന്‍സ്റ്റാഗ്രാം' ക്രിയേറ്റര്‍ കോഴ്‌സ് മലയാളത്തില്‍. ഇന്‍സ്റ്റാഗ്രാമിന്റെ സൗജന്യ ക്രിയേറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് എനേബിള്‍മെന്റ് പ്രോഗ്രാമാണിത്.
കൊച്ചി: ഇന്ത്യയിലെ ആദ്യ ഓഫിസ് ഇൻഫോപാർക്കിൽ പ്രവർത്തനമാരംഭിച്ച് അക്കാബെസ് ഇന്റർനാഷണൽ.
കൊച്ചി: സോഫ്റ്റ്‌വെയർ-ഓവർ-ദി-എയർ (SOTA) അപ്‌ഡേറ്റിലൂടെ, വാട്ട്3വേർഡ്‌സ് ഗ്ലോബൽ ലൊക്കേഷൻ സാങ്കേതികവിദ്യയെ ഇതിനകം നിരത്തിലിറങ്ങിയ വാഹനങ്ങളിലേക്ക് സമന്വയിപ്പിക്കുന്ന ആദ്യത്തെ വാഹന നിർമ്മാതാവായി മാറികൊണ്ട്, ജാഗ്വാർ ലാൻഡ് റോവർ വിദൂര സ്ഥലങ്ങളിൽ പോലും ഉപഭോക്താക്കൾക്ക് കൃത്യമായ നാവിഗേഷൻ വാഗ്ദാനം ചെയ്യുന്നു.
കോഴിക്കോട്: ലോകത്തെ തന്നെ മുന്‍നിര ഡിസൈന്‍-ടെക്‌നോളജി സേവന ദാതാക്കളായ ടാറ്റാ എലക്‌സി കേരളത്തില്‍ തങ്ങളുടെ സാനിധ്യം വ്യാപിപ്പിക്കുന്നു. കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കിലാണ് കമ്പനിയുടെ പുതിയ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ടെക്സ്റ്റ്ബുക്കുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും പഠനം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതിനും ഹയര്‍ സെക്കണ്ടറി തലം പാഠപുസ്തകങ്ങളിൽ ക്യൂ.ആര്‍ കോഡ് രേഖപ്പെടുത്തുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 46 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...