April 12, 2026

Login to your account

Username *
Password *
Remember Me

ടിവി, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവയ്ക്ക് മെഗാ ഓഫറുകളുമായി ക്രോമ

Chroma with Mega Offers on TV, Smart Phone etc Chroma with Mega Offers on TV, Smart Phone etc
ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഓമ്‌നി ചാനല്‍ ഇലക്ട്രോണികസ് റീട്ടെയിലറായ ക്രോമ ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ടിവി, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവയ്ക്ക് മെഗാ ഓഫറുകള്‍ നല്‍കുന്നു. ക്രോമ ഇലക്ട്രോണം ഉല്‍സവത്തിന്റെ ഭാഗമായി സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍, സ്മാര്‍ട്ട് ഫോണുകള്‍, വെറ്റ് ഗ്രൈന്‍ഡറുകള്‍, ഫൂഡ് പ്രോസസ്സറുകള്‍, ഓഡിയോ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് ആകര്‍ഷകമായ ഡീലുകളും ഓഫറുകളുമാണ് ക്രോമ നല്‍കുന്നത്. കേരളത്തിലെ റീട്ടെയില്‍ സ്‌റ്റോറുകളില്‍ നിന്നും www.croma.com/lp-festive-offers എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും സെപ്റ്റംബര്‍ 11 വരെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഡിസ്‌ക്കൗണ്ട് വിലകളും ആനുകൂല്യങ്ങളും കരസ്ഥമാക്കിക്കൊണ്ട് ഉല്‍പന്നങ്ങള്‍ വാങ്ങാം. കൂടാതെ സെപ്റ്റംബര്‍ 5 ന് പ്രശസ്ത നടി പ്രിയ പ്രകാശ് വാര്യര്‍ കളമശ്ശേരി ക്രോമ സ്‌റ്റോറില്‍ ഉപഭോക്താക്കളെ കാണുവാനും വിവിധ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കുവാനുമായെത്തുന്നുമുണ്ട.്
പ്രത്യേക ഓഫറുകളുടെ ഭാഗമായി സ്മാര്‍ട്ട് ആന്‍ഡ്രോയ്ഡ് എല്‍ഇഡി ടിവികളില്‍ ക്രോമയുടെ 40 ഇഞ്ച് സ്മാര്‍ട്ട് എല്‍ഇഡി ടിവി വെറും 17,990 രൂപയ്ക്ക് ലഭ്യമാക്കും. പ്രീമിയം വിഭാഗത്തിലുള്ള ടിവി വാങ്ങാനുദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് 2,19,990 രൂപ യഥാര്‍ത്ഥ വിലയുള്ള എല്‍ജിയുടെ 55 ഇഞ്ച് ഓലെഡ് ടിവി 1,59,990 രൂപയ്ക്ക് ലഭിക്കും.
Rate this item
(0 votes)
Last modified on Wednesday, 07 September 2022 06:29
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കള…

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കളക്ടറും ചീഫ് ഇലക്ടറൽ ഓഫീസറും

Apr 06, 2026 67 കേരളം Pothujanam

എന്റെ ഒരു വോട്ട് കൊണ്ട് എന്തു സംഭവിക്കാൻ എന്ന ജെൻ സീ ചോദ്യങ്ങൾക്ക് ആ ഒരു വോട്ട് മതി നാടിന്റെ വിധി മാറ്റിയെഴുതാൻ എന്ന തകർപ്പൻ സന്ദേശവുമായി വൈറലായിരിക്...