കൊച്ചി: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരു ന്ന എന്‍ജിനീയറിങ് സേവന സ്ഥാപനങ്ങളിലൊന്നായ ക്വസ്റ്റ് ഗ്ലോബല്‍ കൊച്ചിയില്‍ ഓഫിസ് ആരംഭിച്ചു. ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ടത്തിലാണ് ഓ ഫിസ് തുറന്നത്.
തിരുവനന്തപുരത്ത് ശക്തമായ വേരോട്ടം ഉറപ്പിച്ചശേഷം, സംസ്ഥാനത്ത് സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിനാണു ക്വസ്റ്റ് ഗ്ലോബലിന്റെ കൊച്ചിയിലേക്കുള്ള വരവ്. നഗരത്തിലെ എന്‍ജിനീയറിങ് പ്രതിഭകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ ക്വസ്റ്റ് ഗ്ലോബലിന്റെ വിജയത്തി നായി, കമ്പനി പ്രവര്‍ത്തിക്കുന്ന മറ്റു നഗരങ്ങളെപ്പോലെ കൊച്ചിയും തന്ത്രപരമായ പങ്ക് വഹിക്കും. ആഗോള ഉപഭോക്താക്കള്‍ക്കായി വിവിധ വ്യവസായങ്ങളിലെ നൂതന സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിച്ചു കൊ ണ്ട് ഈ മിടുക്കരായ എന്‍ജിനീയര്‍മാര്‍ ക്വസ്റ്റ് ഗ്ലോബലിന്റെ വിജയത്തിനു സംഭാവന നല്‍കും.
നിലവില്‍, അസാധാരണ കഴിവുകളുള്ള പതിമൂവായിരത്തിലേറെ ജീ വനക്കാര്‍ ആഗോളതലത്തില്‍ ക്വസ്റ്റ് ഗ്ലോബലിന്റെ ഭാഗമാണ്. 2025 ഓടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചിയിലെ സാന്നിധ്യം അത്തരത്തിലുള്ള ദ്രുതഗതിയിലുള്ള വളര്‍ച്ചയെ പിന്തു ണയ്ക്കും. അതോടൊപ്പം സാങ്കേതികവിദ്യയും നൂതന ആശയവും കൊണ്ട് ഊര്‍ജസ്വലരായതും കടുപ്പമുള്ള എന്‍ജിനീയറിങ് പ്രശ്‌നങ്ങള്‍ പ രിഹരിക്കുന്നതിലൂടെ ക്രിയാത്മക സംതൃപ്തി നേടുന്നതുമായ ജീവനക്കാ രെ കണ്ടെത്താന്‍ കമ്പനിയെ പ്രാപ്തമാക്കുകയും ചെയ്യുന്നു. കൊച്ചി ഓഫീസ് ടീമില്‍ നിലവില്‍ ഇരുന്നൂറോളം ജീവനക്കാരാണുള്ളത്. 2023 അവസാനത്തോടെ അഞ്ഞൂറോളം പേരെക്കൂടി ടീമിന്റെ ഭാഗമാ ക്കാനാണു ക്വസ്റ്റ് ഗ്ലോബലിന്റെ പദ്ധതി.
''ആഗോളമാകുന്നതു നമ്മെ സ്വാധീനമുള്ളവരാക്കുന്നു. പ്രാദേശികമാവു ന്നതു നമ്മെ അര്‍ത്ഥവത്താക്കുന്നു. കൊച്ചിലെ സാന്നിധ്യം ഞങ്ങളെ രണ്ടുമാക്കുന്നു. കൊച്ചിയിലേക്കുള്ള വരവ് ഞങ്ങളുടെ ബിസിനസ് വളര്‍ ച്ചാ തന്ത്രത്തിന്റെ വിവേകപൂര്‍വവും ആസൂത്രിതവുമായ ചുവടുവയ്പാണ്. വളരെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പേരുകേട്ട കൊച്ചി എന്‍ജനീയറിങ്, ഐ ടി കമ്പനികള്‍ക്ക് വളരെ സുരക്ഷിതവും അനു കൂലവുമായ പരിതസ്ഥിതി ഒരുക്കുന്ന ലക്ഷ്യസ്ഥാനം കൂടിയാണ്,'' ക്വസ്റ്റ് ഗ്ലോബല്‍ ഗ്ലോബല്‍ ഡെലിവറി ഹെഡ് ശ്രീകാന്ത് നായ്ക് പറഞ്ഞു.
''നാളത്തേക്കുള്ള വഴിയില്‍ നില്‍ക്കുന്ന ഇന്നത്തെ പ്രശ്നങ്ങള്‍ പരിഹ രിക്കാനുള്ള സവിശേഷമായ അവസരമാണ് എന്‍ജിനീയറിങ്ങിനുള്ളതെ ന്നാണു ഞങ്ങള്‍ കരുതുന്നത്. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ 2025- ഓടെ ഒരു ബില്യണ്‍ ഡോളര്‍ കമ്പനിയാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിനു ക്വസ്റ്റ് ഗ്ലോബലിനെ പ്രാപ്തമാക്കുന്ന തിൽ ഞങ്ങളുടെ മറ്റെല്ലാ കേന്ദ്രങ്ങളെയും പോലെ കൊച്ചിയും നിര്‍ ണായക പങ്ക് വഹിക്കും. കൊച്ചിയില്‍നിന്നുള്ള എന്‍ജിനീയര്‍മാര്‍ ഞങ്ങ ളുടെ ആഗോള ടീമിന്റെ അവിഭാജ്യ ഘടകമാകും. ഇതുവഴി നൂതന സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കുന്നതു നമുക്കു ചുറ്റുമുള്ള ലോകത്ത് നല്ല മാറ്റമുണ്ടാക്കാന്‍ അവരെ പ്രാപ്തമാക്കും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഫ്റ്റ്‌വെയര്‍, ഡിജിറ്റല്‍, എംബഡഡ് സാങ്കേതികവിദ്യകളിലുള്ള പ്രൊ ഡക്ട് എന്‍ജിനീയറിങ് സേവനങ്ങളില്‍ സംസ്ഥാനത്തുനിന്നുള്ള മിടു ക്കരായ എന്‍ജിനീയര്‍മാരെ ക്വസ്റ്റ് ഗ്ലോബല്‍ നിലവില്‍ റിക്രൂട്ട് ചെയ്യുന്നു ണ്ട്. ആരോഗ്യപരിചരണ-മെഡിക്കല്‍ ഉപകരണങ്ങള്‍, ഹൈടെക്, ഓട്ടോ മോട്ടീവ്, ഊര്‍ജം എന്നീ മേലകളിലെ ആഗോള ഉപഭോക്താക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഈ എന്‍ജിനീയര്‍മാര്‍ക്ക് അവസരം ലഭിക്കുന്നു.
കമ്പനിയുടെ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നവയി ൽ ഒന്നായി കൊച്ചി ഓഫീസിനെ മാറ്റുകയെന്നതാണു ക്വസ്റ്റ് ഗ്ലോബ ലിന്റെ പദ്ധതി. ഉപഭോക്തൃ ലാബുകള്‍ അവതരിപ്പിക്കുന്നതിനൊപ്പം ഇവിടെനിന്നു പ്രധാനപ്പെട്ട പദ്ധതികള്‍ക്കു നേതൃത്വം നല്‍കാനും പദ്ധ തിയുണ്ട്.
''തിരുവനന്തപുരത്തെ സാന്നിധ്യത്തിലൂടെ സംസ്ഥാനത്ത് ശക്തമായ അ ടിത്തറയുണ്ടാക്കിയ ക്വസ്റ്റ് ഗ്ലോബലിന്, കൂടുതല്‍ ആഴത്തില്‍ സ്വാ ധീനമുറപ്പിക്കാന്‍ കൊച്ചി ഓഫീസ് സഹായകരമാവും. ഞങ്ങളുടെ നില വിലെ ടീമില്‍ സംസ്ഥാനത്തിന്റെ മധ്യഭാഗത്തുനിന്ന് ധാരാളം ജീവന ക്കാരുണ്ട്. പുതിയ നീക്കം ഈ ജീവനക്കാരെ വീടിനോട് അടു ക്കാനും അവരെ ക്വസ്റ്റ് ഗ്ലോബലിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ ഭാഗമായി തുടരാനും ഞങ്ങളെ അനുവദിക്കുന്നു,'' ക്വസ്റ്റ് ഗ്ലോബല്‍ പ്രൊഡക്ട് എന്‍ജി നീയറിങ് (സോഫ്റ്റ്വെയര്‍, എംബഡഡ്, ഡിജിറ്റല്‍) എ വി പിയും ഡെ ലിവറി മേധാവിയുമായ സഞ്ജു ഗോപാല്‍ പറഞ്ഞു.
എന്‍ജിനീയറിങ് മികവിന്റെ ശക്തമായ അടിത്തറയിലാണു 25 വര്‍ഷ മായി ക്വസ്റ്റ് ഗ്ലോബല്‍ നിലകൊള്ളുന്നത്. ഇന്ന്, യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ കമ്പനിയുടെ അഭൂതപൂര്‍വമായ വളര്‍ച്ച അടുത്ത നൂറ്റാണ്ടിലേക്കും അതിനപ്പുറത്തേക്കുമുള്ള പ്രയാണത്തിന് ഊര്‍ ജം പകരുന്നതാണ്. അസാധ്യമായത് ഉപഭോക്താക്കള്‍ക്കായി സാധ്യ മാക്കുന്ന അസാധാരണ കഴിവുകളുള്ള ജീവനക്കാരാണു ക്വസ്റ്റ് ഗ്ലോബലി ന്റെ പ്രത്യേകത. ഓട്ടോമോട്ടീവ്, ആരോഗ്യപരിചരണ-മെഡിക്കല്‍ ഉപ കരണങ്ങള്‍, ഹൈടെക്, ഊര്‍ജം എന്നീ മേഖലകളിലെ ഉപഭോക്താക്കള്‍ ക്കായി ലോകത്തിലെ ഏറ്റവും പ്രയാസകരമായ എന്‍ജിനീയറിങ് പ്രശ്നങ്ങ ള്‍ പരിഹരിക്കുന്നതില്‍ കൊച്ചി സുപ്രധാന പങ്ക് വഹിക്കും.