കൊച്ചി; മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ പുതുതലമുറാ വാഹനങ്ങളുടെ ലീസിങ് സബ്സ്ക്രിപ്ഷന്‍ വിഭാഗമായ ക്വിക്ക് ലീസ് വൈദ്യുത വാഹന രംഗത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. മുച്ചക്ര, നാലുചക്ര വൈദ്യുത വാഹനങ്ങളുടെ സബ്സ്ക്രിപ്ഷന്‍ രംഗത്ത് വ്യക്തിഗത സേവനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കമ്പനി അവതരിപ്പിക്കും.
പ്രവര്‍ത്തനമാരംഭിച്ച് 12 മാസങ്ങള്‍ക്കുള്ളില്‍ പാസഞ്ചര്‍ വാഹനങ്ങളും ത്രിചക്ര വാഹനങ്ങളും ഉള്‍പ്പെടെ 1000ലേറെ വാഹനങ്ങള്‍ക്കാണ് കമ്പനി ധനസഹായം നല്‍കിയിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് അവസാന ഘട്ടത്തിലെ സേവനങ്ങള്‍ കൃത്യമായി ലഭ്യമാക്കുന്നതിന് മൂവിങ് അര്‍ബന്‍ ടെക്നോളജീസ്, ടെറാഗോ ലോജിസ്റ്റിക്സ് തുടങ്ങിയവയുമായും കമ്പനി സഹകരണമുണ്ട്.
ഈ മേഖലയില്‍ ഉയര്‍ന്നു വരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തും വിധം വൈദ്യുത വാഹന വായ്പാ രംഗത്തു സജീവമാകാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് മഹീന്ദ്ര ഫിനാന്‍സ് സിഒഒ റൗള്‍ റെബെല്ലോ പറഞ്ഞു.