Login to your account

Username *
Password *
Remember Me

കൊക്കൂൺ 2022 വർക്ക്ഷോപ്പുകൾ ആരംഭിച്ചു

#15 എഡിഷൻ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷനിലെ വർക്ക്ഷോപ്പുകൾ ആരംഭിച്ചു. കൊച്ചിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ വിവിധ വിഷയങ്ങളിലായി നടക്കുന്ന വർക്ക്ഷോപ്പുകളിൽ ഇരുന്നൂറിലേറെ പേരാണ് പങ്കെടുക്കുന്നത്.

വിവിധ വർക്ക്ഷോപ്പുകളിൽ പരിശീലനം ഉൾപ്പെടെ നടത്തുന്നതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു.മൾട്ടി ക്ലൗഡ് സെക്യൂരിറ്റി, ആൻഡ്രോയിഡ് ആന്റ് ഐഒഎസ് ആൻഡ് ഐഒറ്റി സെക്യൂരിറ്റി, ഇലക്ട്രോണിക് വാർഫെയർ,മാൾവെയർ അനാലിസിസ് എന്നീ വിഷയങ്ങളിലുള്ള വർക്ക്ഷോപ്പുകളാണ് ഒന്നാം ദിവസം നടന്നത്.

അതിൽ മൾട്ടി ക്ലൗഡ് സെക്യൂരിറ്റിയെക്കുറിച്ചുള്ള വർക്ക്ഷോപ്പിലാണ് കൂടുതൽ പേർ പങ്കെടുക്കാനെത്തിയത്. എങ്ങനെ ക്ലൗഡിനെ സംരക്ഷിക്കാമെന്നായിരുന്നു ഓരോരുത്തർക്കും അറിയേണ്ടിയിരുന്നത്. കമ്പിനികൾ സ്വന്തമായി ഡേറ്റാ സെന്ററുകളിൽ ആയിരുന്നു നേരത്തെ അവരുടെ ഡേറ്റകൾ സംരക്ഷിരുന്നത്. എന്നാൽ അതിന്റെ ചിലവ് വർദ്ധിച്ചതും ഇതിന് വേണ്ടിയുളള ചിലവ് കുറച്ച് വൻകിട കമ്പിനികൾ വന്നതോടെ കൂടുതൽ പേരും ക്ലൗഡിലേക്ക് ഡേറ്റകൾ മാറ്റുകയായിരുന്നു. ഇങ്ങനെയുള്ള ഡേറ്റകൾ ക്ലൗഡിൽ എവിടെയാണ് സ്റ്റോർ ചെയ്യുന്നതെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.( ഏത് രാജ്യത്ത് എന്നുള്ള വിവരങ്ങൾ), കൂടാതെ ക്ലൗഡിൽ നിന്നും ഡേറ്റകൾ ഹാക്ക് ചെയ്യാതെ എങ്ങനെ സംരക്ഷിക്കാം എന്നുള്ളതിന്റെ പരിശീലനമാണ് വർക്ക്ഷോപ്പിൽ നൽകിയത്.

മൈക്രോ സോഫ്റ്റ് അഷ്വർ, ആമസോൺ എ.ഡബ്ല്യു.എസ്, ഗൂഗിൽ ജിസിപി ഇങ്ങനെ മൂന്ന് കമ്പനികളുടെ ക്ലൗഡിലെ സുരക്ഷകളെക്കുറിച്ചാണ് വർക്ക്ഷോപ്പിൽ പരിശീലനം നൽകിയത്. സംസ്ഥാനത്തെ വിവിധ കോപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള എഴുപതോളം പേർക്കാണ് ഇതിൽ പരിശീലനം നേടാനായത്.

വർക്കോഷോപ്പിന്റെ രണ്ടാം ദിവസമായ 22 നും വർക്ക്ഷോപ്പുകൾ തുടരും. അതോടൊപ്പം കോൺഫറൻസിനോട് അനുബന്ധിച്ച് കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൂട്ട് പദ്ധതി കൊച്ചി മേഖല ഔദ്യോഗിക ഉദ്ഘാനം 22 ന് രാവിലെ 9.30 മണിക്ക് കലൂരിലെ ഐഎംഎ ഹാളിൽ നടക്കും. ഹൈക്കോടതി ജസ്റ്റിസ്റ്റ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കൊച്ചി മേയർ അനിൽകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസ് ചീഫും ഡിജിപിയുമായ അനിൽകാന്ത് ഐപിഎസ് പദ്ധതി വിശദീകരിക്കും, ബെച്പൻ ബെചാവോ ആന്തോളൻ സി.ഇ.ഒ. രജ്നി സേഖ്രി സിബർ ഐഎഎസ് (റിട്ട), ടി.ജെ വിനോദ് എംഎൽഎ എന്നിവർ മുഖ്യാതിഥികളായിരിക്കും, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ്, എഡിജിപി വിജയ് സാഖറേ എന്നിവർ സംസാരിക്കും, സൗത്ത് സോൺ ഐജി പി. പ്രകാശ് ഐപിഎസ് സ്വാഗതവും, ഡിഐജി ആർ നിശാന്തിനി ഐപിഎസ് നന്ദിയും പറയും. എറണാകുളം ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കും , അധ്യാപകർക്കും, രക്ഷിതാക്കൾക്കും വേണ്ടിയുള്ള ബോധവത്കരണം നൽകുന്ന പരിപാടിയാണ് ഐഎംഎ ഹാളിൽ നടക്കുക.

23 ന് നടക്കുന്ന ചടങ്ങിൽ കോൺഫറൻസിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വ്യാവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ. എംഎൽഎ മുഖ്യാതിഥിയായിരിക്കും, ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ രാധാകൃഷ്ണൻ ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തും. കേരള പോലീസ് ചീഫും ഡിജിപിയുമായ അനിൽ കാന്ത് ഐപിഎസ് സ്വാഗതം ആശംസിക്കും. എഡിജിപി ഹെഡ് കോട്ടേഴ്സ് കെ പത്മകുമാർ ഐപിഎസ്, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ്, എഡിജിപി ലോ ആന്റ് ഓർഡർ വിജയ്സാഖറേ ഐപിഎസ്, ബച്പൻ ബചാവോ ആന്തോളൻ സിഇഒ രജ്നി സെഖ്രി സിബൽ റിട്ട ഐഎഎസ്, സൗത്ത് സോൺ ഐജി പി. പ്രകാശ് ഐപിഎസ്, ഐ.സി.എം.ഇ.സി വൈസ് പ്രസിഡന്റുമാരായ ഗുലിനെറോ ഗലാർസിയ, മരിയ പിലർ , ജർമ്മനയിലെ സൈബർ സെക്യുരിറ്റി അനലിസ്റ്റ് ഡേവിഡ് ബാപ്സ്റ്റി, ഫ്രാൻസിലെ സെക്യൂരിറ്റി റിസർച്ചർ മെറ്റിൽഡെ വെനാൾട്ട് എന്നവർ പങ്കെടുക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജു ഐപിഎസ് നന്ദി പറയുംചടങ്ങിൽ വെച്ച് കേരള പോലീസ് പുറത്തിറക്കുന്ന ആന്റീ ഡ്രോൺ മൊബൈൽ വെഹിക്കിൾ മുഖ്യമന്ത്രി പുറത്തിറക്കും.

24 ന് നടക്കുന്ന CCSE ട്രാക്കിന്റെ ഉദ്ഘാടനം നോബൽ പ്രൈസ് ജേതാവ് ശ്രീ. കൈലാസ് സത്യാർത്ഥിയാണ് നിർവ്വഹിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള എൻജിഒ സംഘടനയായ ബച്പൻ ബചാവോ ആന്തോളന്റെ നേതൃത്വത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമണങ്ങളും, ചൈൽഡ് ട്രാഫിക്കിംഗ്, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മുഴുവൻ ദിന ശിൽപശാലയും സംഘടിപ്പിക്കും. അവരോടൊപ്പം ഇന്റർ നാഷണൽ സെൻട്രൽ ഫോർ മിസിംഗ് ആന്റർ എക്സ്പോറ്റഡ് ചിൾഡ്രൻ വൈസ് പ്രസിഡന്റ് ഗുരീർമോ ഗലാസിയാ, ജോനാതൻ റോസ് - (ഓസ്ട്രേലിയൻ പോലീസ്), റോബർട്ട് ഹോൾനസ് - (ബ്രിട്ടീഷ് ക്രൈം ഏജൻസി പ്രതിനിധി) എന്നിവർ പങ്കെടുക്കും.സൈബർ കുറ്റകൃത്യ രംഗത്തെ ആഗോള അന്വേഷണത്തിന്റെ സാധ്യതകൾക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ വിദേശ പ്രതിനിധികളെ ഉൾപ്പെടുത്തി പാനൽ ചർച്ചയും നടത്തും.

24 ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി മുഖ്യാതിത്ഥിയായിരിക്കും. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കേരള പോലീസ് ചീഫും ഡിജിപിയുമായ അനിൽകാന്ത് ഐപിഎസ്, എഡിജിപി ഹെഡ് കോട്ടേഴ്സ് കെ പത്മകുമാർ ഐപിഎസ്, എഡിജിപി ലോ ആന്റ് ഓർഡർ വിജയ്സാഖറേ ഐപിഎസ്, സൗത്ത് സോൺ ഐജി പി. പ്രകാശ് ഐപിഎസ്,തുടങ്ങിയവർ പങ്കെടുക്കും, ഇസ്ര പ്രസിഡന്റ് മനു സഖറിയ നന്ദി രേഖപ്പെടുത്തും.

കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് കോൺഫറൻസുകളും വെർച്വലിൽ നടന്നപ്പോൾ ആഗോള തലത്തിലുള്ള സൈബർ വിദഗ്ധർക്ക് വീണ്ടും നേരിട്ട് ഒത്തുകൂടാനുള്ള വേദി കൂടിയാകുകയാണ് ഇത്തവണത്തെ കോൺഫറൻസ്.
കോവിഡിനെ തുടർന്ന് ഓൺലൈൻ പഠനവും, ബിസിനസ് രംഗത്തുമെല്ലാം ഉണ്ടായ കുതിച്ച് ചാട്ടത്തിനൊപ്പം തന്നെ സൈബർ രംഗത്തെ കുറ്റകൃത്യങ്ങളും വർദ്ധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റുള്ള കുറ്റകൃത്യങ്ങളിൽ ഏറിയ പങ്കിനും അതാണ് രാജ്യങ്ങളിലെ പോലീസിനും, നിയമസംവിധാനത്തിനും നടപടി എടുക്കാമെന്നിരിക്കെ സൈബർ രംഗത്തെ ആഗോള കുറ്റ കൃത്യങ്ങൾക്ക് എല്ലാ രാജ്യക്കാരുടേയും സഹകരണത്തോടെ മാത്രമേ തടയിടാനാകൂവെന്നതും ഈ കോൺഫറൻസിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ഓൺലൈൻ സേവനങ്ങളും, പഠനങ്ങളും സർവ്വ സാധാരണമായതോടെ അന്വേഷണ ഏജൻസികൾക്ക് മാത്രമല്ല, ദൈനംദിന ജീവിതത്തിൽ മൊബൈൽ ഉപയോഗിക്കുന്നവർക്കു പോലും സൈബർ രംഗത്തെ സുരക്ഷയ്ക്ക് പ്രാധാന്യം ലഭിക്കേണ്ട തരത്തിലുള്ള ആശയ വിനിമയമാണ് ഈ കോൺഫറൻസിൽ‌ നടക്കുന്നത്.

മുൻ വർഷങ്ങളിലേത് പോലെ കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് മുൻ തൂക്കം നൽകുന്ന കോൺഫറൻസിന്റെ തീം കണക്ട്- കൊളാബ്രിലേറ്റ്- കോൺട്രിബ്യൂട്ട് എന്നതാണ്. കൗണ്ടർ ചൈൾഡ് സെക്സ്ഷ്യൽ എക്സപ്ലോറ്റേഷൻ യൂണിറ്റിന് (ccse) വേണ്ടി ഇത്തവണയും പ്രത്യേക വിഭാഗം തന്നെയുണ്ട്.
 
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Latest Tweets

Are you looking for an advanced eCommerce theme? 'Bajaar' is a powerful and modern Woocommerce WordPress Theme. B… https://t.co/ZhqtnoAPe1
Are you looking for Multivendor Marketplace WordPress themes? Meet #Bascart ⤵️⤵️, an ultimate WooCommerce theme su… https://t.co/pkvLEWPNxf
An easier method to be truthful with Restaurant Customers 🍕 🍔 ⤵️ https://t.co/YwZeyPin2K #wpcafe #tablereservations… https://t.co/JbaD0fZc9k
Follow Themewinter on Twitter