April 19, 2024

Login to your account

Username *
Password *
Remember Me
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങള്‍ അനുസ്‌മരിച്ച് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു.
എല്ലാ വര്‍ഷവും കേരളം ആഘോഷത്തോടെയുമാണ് ഓണക്കാലത്തെ വരവേല്‍ക്കുന്നത്. ഇത്തവണത്തെ ഓണത്തിന് പ്രത്യേകതകള്‍ ഏറെയാണ്.പുതുമയും ഫാഷനും എല്ലാം ഒന്നിച്ച് ചേരുന്ന ഒരപൂര്‍വ്വ ദൃശ്യചാരുതയാണ് ഈ ഓണക്കാലത്ത് ആജിയോ കേരളത്തിലെത്തിക്കുന്നത്.
പേപ്പർ രഹിത പോലീസ് ഓഫീസുകൾ എന്ന ലക്ഷ്യത്തിലേയ്ക്ക് കേരളാ പോലീസിനെ ഒരു പടി കൂടി മുന്നോട്ടു കൊണ്ടുപോകുന്നതാണ് മി-കോപ്സ് എന്ന മൊബൈൽ ആപ്ലിക്കേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മണപ്പുറം സിവില്‍ സര്‍വീസ് അക്കാദമി തൃശൂര്‍ പൂങ്കന്നത്ത് പ്രവര്‍ത്തനം ആരംഭിച്ചു. പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേശകനുമായിരുന്ന ടി.കെ.എ നായര്‍ ഉദ്ഘാടനം ചെയ്തു.
വിഴിഞ്ഞം സമരസമിതയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് ഫിഷറീസ് മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു. വിഴിഞ്ഞം വിഷയത്തിൽ സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇത് അറിയിച്ചത്.
കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ ആകർഷകമായ വിളംബര ജാഥ സംഘടിപ്പിച്ചു. പാളയം സ്വദേശാഭിമാനി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം ആരംഭിച്ച വിളംബര ജാഥ കേസരി സ്മാരകത്തിന് സമീപമുള്ള കേസരി പ്രതിമക്ക് മുന്നിൽ സമാപിച്ചു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതാകണം തൊഴിൽ നിയമങ്ങളെന്നു പത്ര പ്രവർത്തക യൂണിയൻ സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ സെമിനാർ ഉദ്ഘാടനം ചെയ്തു. തൊഴില്‍ നിയമഭേദഗതികള്‍ സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പനിബാധിതർക്ക്‌ നൽകുന്ന ഡോളോ–-650 ഗുളികയുടെ നിർമാതാക്കൾ ഡോക്ടർമാർക്ക്‌ നൽകിയത്‌ 1000 കോടിയുടെ സൗജന്യങ്ങൾ. മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ സംഘടനയാണ്‌ ഇക്കാര്യം സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്‌.
\ഓണം ആഘോഷമാക്കാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു. രണ്ടു മാസത്തെ വിവിധ ക്ഷേമ പെൻഷനുകൾ 3200 രൂപവീതം അടുത്ത ആഴ്‌ച വിതരണം തുടങ്ങും. 2100 കോടി രൂപ 57 ലക്ഷം പേർക്കായി ലഭിക്കും. 92 ലക്ഷം റേഷൻ കാർഡ്‌ ഉടമകൾക്ക്‌ ഓണക്കിറ്റ്‌ 22ന്‌ വിതരണം തുടങ്ങും.
ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് സംസ്ഥാനത്തെ എത്തിക്കുന്നതിനായി എല്ലാ ശ്രേണിയിലുള്ളവരും കൃഷിയിലേക്ക് കടന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചടങ്ങില്‍ സിനിമാതാരം ജയറാമിനെ മുഖ്യമന്ത്രി ആദരിച്ചു. കൃഷി മന്ത്രി പി പ്രസാദ് അധ്യക്ഷനായ ചടങ്ങില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍, ആന്റണി രാജു തുടങ്ങിയവര്‍ സംബന്ധിച്ചു.