June 13, 2026

Login to your account

Username *
Password *
Remember Me
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ലോക ഹൃദയദിനാചരണവും ഹൃദയസംഗമവും നടന്നു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഹൃദയസംഗമം ലിസി ആശുപത്രിയുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ രാമൻ അശോക് കുമാർ (60) അന്തരിച്ചു. കൊച്ചി ലേക്ഷോർ ആശുപത്രിയിൽ രാത്രി 7:50നായിരുന്നു അന്ത്യം. അശോകൻ എന്ന പേരിൽ ചലച്ചിത്ര സംവിധാന രംഗത്ത് സജീവമായിരുന്നു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാരത് ജോഡോയാത്ര മൂലം ഗതാഗതം സ്തംഭിപ്പിക്കുന്നുവെന്നും, റോഡ് മുഴുവൻ ജോഡോ യാത്രക്കാർക്കായി നൽകുന്നുവെന്നും ആരോപിച്ചാണ് ഹർജി.
പുല്ലൂപ്പിക്കടവ് പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഒരാളെ കാണാതായി. മീന്‍പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. പുല്ലൂപ്പിക്കടവ് സ്വദേശികളായ റമീസ്, അസ്‌കര്‍, സഹദ് എന്നിവര്‍ ഇന്നലെ വൈകിട്ടാണ് കടവിലെത്തിയത്.
യാത്രയെഴുത്തിന്റെ രാഷ്ട്രീയ പാഠങ്ങള്‍ എന്ന വിഷയത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സര്‍വകലാശാല മലയാളം വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാര്യവട്ടം കാമ്പസില്‍ ഇന്ന് (തിങ്കളാഴ്‌ച) രാവിലെ 10 മണി മുതല്‍ സെമിനാര്‍ നടക്കും.
പണാധിപത്യത്തിന്റെ പഴയകാല രൂപത്തില്‍ നിന്നും മാറി വിജ്ഞാന മൂലധനത്തിലേക്ക് കേരളം മാറുമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മുന്‍മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എഴുത്തുകാരനും അധ്യാപകനുമായ ഡോ. എ. കെ. അബദുല്‍ഹക്കീം രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ആഫ്രിക്കന്‍ യാത്രകളുടെ സാംസ്‌കാരികദൂരങ്ങള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് കേരള പോലീസ്.
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലും അധ്യാപകരുടെ ഇടയിലും ഗവേഷണം പ്രോത്സാഹിപ്പിക്കും.
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി ഉണ്ണികൃഷ്ണനാണ് (45) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അദേഹത്തിന്റെ ഭാര്യ മഞ്ജുഷയാണ് (35) കരള്‍ പകുത്ത് നല്‍കിയത്. ഇരുവരും തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം; ഹര്‍ത്താല്‍ ദിനമായ വെള്ളിയാഴ്ച ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 60 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...