April 20, 2024

Login to your account

Username *
Password *
Remember Me
നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കെതിരെ അധിക്ഷേപവുമായി പി സി ജോർജ്. കേസുകൊണ്ട് നടിക്ക് കൂടുതൽ സിനിമകിട്ടിയെന്നും അവർക്ക് കൂടുതൽ അവസരങ്ങൾ കിട്ടിയെന്നുമാണ് പി സി ജോർജ് പറഞ്ഞത്.
വാണിജ്യ താൽപ്പര്യങ്ങൾ കടന്നുകൂടാത്തതും സ്ഥാപിത താൽപ്പര്യങ്ങൾക്ക് വിധേയമാകാത്തതുമായ വൈജ്ഞാനിക സമൂഹമാണു നാം സൃഷ്ടിക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു.
ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്‌ഐക്ക് പരുക്ക്. കായംകുളം എസ്‌ഐ വി. ഉദയകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ കെപിസി ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു അപകടം.
പേവിഷബാധ സ്ഥിരീകരിച്ചതിനു പിന്നാലെ അന്യസംസ്ഥാന തൊഴിലാളി കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതിയിൽനിന്ന് കടന്നുകളഞ്ഞു. ഇന്നലെ രാത്രി 12.30 നാണ് സംഭവമുണ്ടായത്. അസം സ്വദേശിയായ ജീവൻ ബറുവയാണ് (39) സാംക്രമികരോഗ വിഭാഗത്തിലേക്കു മാറ്റിയതിനു പിന്നാലെ ഇറങ്ങി ഓടിയത്.
കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും വിതരണം ചെയ്യാനുള്ള ഓണക്കിറ്റുകളുടെ പാക്കിങ്ങ് പൂർത്തിയായി വരുന്നതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തുണിസഞ്ചി അടക്കം 14 ഉത്പന്നങ്ങൾ അടങ്ങിയ ഇത്തവണത്തെ ഓണക്കിറ്റ് വീട്ടമ്മമാരാണ് പാക്ക് ചെയ്യുന്നത്.
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് റിലീസിനെത്തിയിരിക്കുകയാണ്. ചിത്രത്തിനൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുകയാണ് സിനിമയുടേതായി വന്ന പത്രപരസ്യം.
പോസ്റ്റ് ഓഫീസിൽ പാഴ്‌സൽ അയക്കാനെത്തുന്ന ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ ഇനി കുടുംബശ്രീയും. തപാൽ ഉരുപ്പടികൾ പാഴ്‌സൽ അയക്കുന്നതിനാവശ്യമായ പായ്ക്കിങ്ങ് ജോലികളാണ് കുടുംബശ്രീ യൂണിറ്റ് ചെയ്തു കൊടുക്കുക.
ഫിഷറീസ് വകുപ്പും സാഫും(സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ഓഫ് ഫിഷർ വിമൺ) ചേർന്നു നടപ്പാക്കുന്ന തീരമൈത്രി സീഫുഡ് റെസ്റ്ററന്റുകൾക്കു വൻ സ്വീകാര്യത. പ്രവർത്തനമാരംഭിച്ച് രണ്ടു വർഷത്തിനുള്ളിൽ 4.69 കോടി രൂപയുടെ വിറ്റുവരവാണു തീരമൈത്രി റെസ്റ്ററന്റുകൾ നേടിയത്.
ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗിച്ച്, വിഭവശേഷി മനസിലാക്കി നഗരസഭകളുടെ ആസൂത്രണം നിർവഹിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
കെട്ടിടനിർമ്മാണ-പൊളിക്കൽ സംബന്ധിയായ മാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ മാർഗരേഖ പുറത്തിറങ്ങിയതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾ ജലാശയങ്ങളിൽ തള്ളുന്നത് ഉൾപ്പെടെയുള്ള രീതികൾക്ക് തടയിടുകയാണ് ലക്ഷ്യം.