April 20, 2024

Login to your account

Username *
Password *
Remember Me
പൊതുജന സേവന രംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ ഇന്നൊവേഷൻ പുരസ്‌കാരങ്ങൾ ഇന്ന് (ആഗസ്റ്റ് 24) വിതരണം ചെയ്യും. ഉച്ചയ്ക്ക് 12ന് ഐ.എം.ജിയിലാണു ചടങ്ങ്. 2018, 2019, 2020 വർഷങ്ങളിലെ പുരസ്‌കാരങ്ങളാണു വിതരണം ചെയ്യുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ ആശുപത്രി ജീവനക്കാരൻ ഉടമയായ രോഗിയ്ക്ക് തിരികെ നൽകി. കൊല്ലം സ്വദേശി ധന്യയുടെ ആഭരണങ്ങൾ ബയോ കെമിസ്ട്രി ലാബിലെ ജൂനിയർ ലാബ് അസിസ്റ്റന്റ് ഉദയനന് കളഞ്ഞു കിട്ടുകയായിരുന്നു.
ലയൺസ്‌ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ഒല്ലൂരിൽ സൗജന്യ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പിന് തുടക്കമായി. ഒല്ലൂർ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാളിനോടനുബന്ധിച്ച്‌ ആഗസ്റ്റ് 23 മുതൽ ഒക്ടോബർ 18 വരെ എല്ലാ ചൊവ്വാഴ്ചകളിലുമാണ് മെഡിക്കൽ ക്യാമ്പ് നടക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി മെഷീനും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് തുകയനുവദിക്കുന്നത്.
ജനങ്ങളുടെ മനസ്സ്‌ എന്താണെന്ന്‌ അറിയാവുന്ന സർക്കാരാണ്‌ എൽഡിഎഫ്‌ സർക്കാരെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മനസ്സിലുള്ള കാര്യങ്ങൾ ‌പ്രാവർത്തികമാക്കുമ്പോൾ വലിയതരത്തിലുള്ള ആശ്വാസം കേരളത്തിലെ ഓരോ പൗരനും ഉണ്ടാകും. ആ സംതൃപ്‌തിയാണ്‌ ഓണക്കിറ്റിന്റെ കാര്യത്തിലും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
കൂത്തുപറമ്പ് മൂന്നാംപീടികയിൽ വൻതീപിടിത്തം. കണ്ടേരി റോഡിൽ ഇരുനില കെട്ടിടത്തിൽ ഞായറാഴ്‌ച പ്രവർത്തനമാരംഭിച്ച കെ ബി ട്രേഡ് ലിങ്കാണ് പൂർണമായും കത്തിനശിച്ചത്. കണ്ടേരി സ്വദേശിയായ എം ബാലന്റേതാണ് സ്ഥാപനം.
സിൽവർ ലൈൻ പദ്ധതിക്ക് ഏതു ഘട്ടത്തിലായാലും കേന്ദ്രസർക്കാരിന് അനുമതി നൽകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനം പദ്ധതി ഉപേക്ഷിച്ചിട്ടില്ല. നാടിന്റെ ഭാവി വികസനത്തിന് ഏറ്റവും സഹായകമായ പദ്ധതിയാണ്. കേന്ദ്രംഅനുമതി നൽകുമെന്ന സൂചനകളാണ്‌ ഉണ്ടായിരുന്നത്‌.
ഓണ്‍ലൈന്‍ ഗെയിം നിയന്ത്രിക്കാന്‍ ശക്തമായ നിയമഭേദഗതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി. കലാ രംഗത്തുള്ളവർ ഇത്തരം കമ്പനികളുടെ പരസ്യത്തിൽ അഭിനയിക്കുന്നത് നിർഭാഗ്യകരമാണെന്നും പിണറായി വിജയൻ.
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.
ശക്തമായ ഔദ്യോഗിക നടപടികളിലൂടെ നാടിന്റെ പുരോഗതിയിൽ തങ്ങളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സിവിൽ സർവീസ് പരീക്ഷാ വിജയികളെ ആഹ്വാനം ചെയ്തു.