November 24, 2024

Login to your account

Username *
Password *
Remember Me
ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായ ചലച്ചിത്ര സംവിധായകൻ ​ ഴാങ് ലൂക് ഗൊദാർദ് (91) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സമഗ്രസംഭാവനയ്‌ക്കുള്ള ഓസ്‌കാർ പുരസ്‌കാരം നേടിയ ഗൊദാർദ്, രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരിൽ പ്രമുഖനായിരുന്നു.
ഓണസദ്യ മാലിന്യക്കഴിയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണത്തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയർ ആര്യ രാജേന്ദ്രൻ. ജീവനക്കാർ ആദ്യം നൽകിയ വിശദീകരണത്തിൽ വ്യക്തതയില്ലായിരുന്നെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിനമായ ഇന്നലെ റെക്കോർഡ് വരുമാനം നേടി കെസ്ആർടിസി. പ്രതിദിന വരുമാനം 8.4 കോടി രൂപയാണ് ലഭിച്ചത്. ഇന്നലെ നടത്തിയത് 3941 സർവീസുകളാണ്. സ്വിഫ്റ്റ് സർവീസിന്റെ ഇന്നലത്തെ കളക്ഷൻ 37 ലക്ഷം രൂപയാണ്.
മുന്‍ മന്ത്രിയും ജനതാദള്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായ പ്രൊഫ. എന്‍ എം ജോസഫ് (79)അന്തരിച്ചു. വാര്‍ദ്ധക്യ സാഹചമായ അസുഖങ്ങളെ തുടര്‍ന്ന് പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്.
തെലങ്കാനയിലെ സെക്കന്ദരാബാദില്‍ ഇലക്ട്രിക് ബൈക്ക് ഷോറൂമിലുണ്ടായ തീപിടുത്തത്തില്‍ എട്ടു പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്ന് പറയുന്നു. തിങ്കളാഴ്ച രാത്രിയോടെ ബൈക്ക് ഷോറൂമില്‍ നിന്ന് ആംരംഭിച്ച തീ കെട്ടിടത്തിന്റെ മുകളിലേക്കും വ്യാപിക്കുകയായിരുന്നു.
സംസ്ഥാനത്ത് ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതിനായി സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ്. മന്ത്രി വിളിച്ച വിവിധ വകുപ്പുകളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.
കൊച്ചിയിലും തെരുവ് നായ ശല്യം രൂക്ഷം. കഴിഞ്ഞ 9 മാസത്തിനിടെ നായയുടെ കടിയേറ്റ് ചികിത്സ തേടിയെത്തിയത് 12,138 പേരെന്ന് കണക്കുകൾ. ഇതിൽ 1,049 പേർക്കും തെരുവ് നായയിൽ നിന്നാണ് കടിയേറ്റത്. സെപ്റ്റംബർ മാസത്തിൽ മാത്രം 39 പേർക്കാണ് കൊച്ചിയിൽ തെരുവ് നായയുടെ കടിയേറ്റത്.
കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എ എൻ ഷംസീർ. 96 വോട്ടുകൾക്കാണ് ഷംസീറിന്റെ വിജയം. പ്രതിപക്ഷ സ്ഥാനാർത്ഥിയായ അൻവർ സാദത്തിന് 40 വോട്ടുകളാണ് ലഭിച്ചത്. ഇന്ന് രാവിലെ പത്തിനാണ് തെരഞ്ഞെടുപ്പ് നടന്നത്.
സെപ്റ്റംബർ 12: ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ രണ്ടാം ദിവസത്തെ ജാഥ പാളയത്തെത്തിയപ്പോൾ ദേശീയ സ്മാരകമായ രക്തസാക്ഷി മണ്ഡപത്തിൽ ജാഥാ നായകൻ രാഹുൽ ഗാന്ധി പുഷ്പചക്രം സമർപ്പിച്ച് പുഷ്പാർച്ചന നടത്തി.
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന കലോത്സവം ‘വർണപ്പകിട്ട് 2022’ ഒക്ടോബറിൽ തിരുവനന്തപുരത്ത് നടക്കും.