April 20, 2024

Login to your account

Username *
Password *
Remember Me
ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കർശന നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി വിവിധ സമിതികൾ രൂപീകരിക്കും. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും സമിതികൾ ഉണ്ടാക്കും.
വികസനത്തിന്‌ വേഗം പകർന്ന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതമായി 1017 കോടി രൂപകൂടി സർക്കാർ അനുവദിച്ചു. പഞ്ചായത്തുകൾക്ക്‌ 519 കോടി, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 36 കോടി, ജില്ലാ പഞ്ചായത്തുകൾക്ക്‌ 262 കോടി, മുനിസിപ്പാലിറ്റികൾക്ക്‌ 103 കോടി, കോർപറേഷനുകൾക്ക്‌ 97 കോടി എന്നിങ്ങനെ ലഭിക്കും.
തെരുവ് നായ ആക്രമണം തുടരുമ്പോഴും മലപ്പുറം ജില്ലയിൽ എബിസി പദ്ധതി നടപ്പാക്കാൻ സൗകര്യങ്ങളില്ല. തദ്ദേശസ്ഥാപനങ്ങൾ നേരിട്ട് എബിസി പദ്ധതി നടപ്പാക്കുമ്പോൾ ആവശ്യമായ കെട്ടിടസൗകര്യങ്ങളില്ലാത്ത അവസ്ഥയിലാണ് ജില്ല. പദ്ധതി നടപ്പാക്കാൻ പുതിയ ഏജൻസിയെ കണ്ടെത്താനാളള ശ്രമത്തിലാണ് ജില്ലാപഞ്ചായത്ത്.
സംസ്ഥാന പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ.വി.കെ.രാമചന്ദ്രന്റെ നേതൃത്വത്തിലുളള ഉന്നതതല സംഘം പോലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലബോറട്ടറി സന്ദർശിച്ചു. ലാബിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം മനസിലാക്കിയ സംഘത്തിന് തൊണ്ടിമുതലിൽ നിന്ന് തെളിവുകൾ ശേഖരിക്കുന്ന ശാസ്ത്രീയ പരിശോധനകൾ സംബന്ധിച്ച് ലാബ് അധികൃതർ വിശദമാക്കിക്കൊടുത്തു.
കോവിഡ് മഹാമാരി കാരണം രണ്ടു വര്‍ഷങ്ങളായി മുടങ്ങിപ്പോയ ആഘോഷ ആരവങ്ങള്‍ മടങ്ങിയെത്തിയപ്പോള്‍ സൈബര്‍പാര്‍ക്കിലും ഗംഭീര ഓണാഘോഷം. സൈബര്‍പാര്‍ക്ക് കള്‍ച്ചറല്‍ കമ്മിറ്റി ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച ഓണാഘോഷത്തില്‍ വിവിധ കമ്പനികളിലെ ജീവനക്കാര്‍ പങ്കെടുത്തു.
ഓണംവാരാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തില്‍ നടന്ന സാംസ്‌ക്കാരിക ഘോഷയാത്രയില്‍ പങ്കെടുത്ത ഫ്‌ളോട്ടുകള്‍ക്കും കലാരൂപങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപന വിഭാഗത്തില്‍ ഒന്നാം സ്ഥാനം നബാര്‍ഡിനും രണ്ടാം സ്ഥാനം തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ഫ്‌ളോട്ടുകള്‍ക്ക് ലഭിച്ചു.
ഒരാഴ്ചക്കാലം അനന്തപുരിയുടെ കണ്ണും മനസും നിറച്ച വര്‍ണാഭമായ ഓണക്കാഴ്ചകള്‍ കൊടിയിറങ്ങി . സമാപന സമ്മേളനം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്ഉദ്ഘാടനം ചെയ്തു . പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായി.
എറണാകുളം പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയില്‍ മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് അനാഥരായ മൂന്ന് കുട്ടികള്‍ക്ക് കൈത്താങ്ങായി ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായ ചലച്ചിത്ര സംവിധായകൻ ​ ഴാങ് ലൂക് ഗൊദാർദ് (91) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സമഗ്രസംഭാവനയ്‌ക്കുള്ള ഓസ്‌കാർ പുരസ്‌കാരം നേടിയ ഗൊദാർദ്, രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരിൽ പ്രമുഖനായിരുന്നു.
ഓണസദ്യ മാലിന്യക്കഴിയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണത്തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയർ ആര്യ രാജേന്ദ്രൻ. ജീവനക്കാർ ആദ്യം നൽകിയ വിശദീകരണത്തിൽ വ്യക്തതയില്ലായിരുന്നെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.