പത്തനംതിട്ട: മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും. മലയാള ഭാഷ അധ്യാപകനായ പന്തളം എന്‍എസ്എസ് കോളജ് മലയാള വിഭാഗം മുന്‍ മേധാവി പ്രൊഫ. ചെറുകുന്നം പുരുഷോത്തമനെ ആദരിക്കും.
അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പ്രശസ്ത ഗായിക അപര്‍ണ രാജീവ് ഒഎന്‍വി മുഖ്യാതിഥിയാകും. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം പ്രൊഫ.ടി.കെ.ജി. നായര്‍ മുഖ്യപ്രഭാഷണം നടത്തും. കളക്ടറേറ്റ് ലോ ഓഫീസര്‍ കെ.എസ്. ശ്രീകേശ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി നവംബര്‍ രണ്ടിന് രാവിലെ 11 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മലയാള കവിതാലാപനം, മലയാള ഭാഷ പ്രസംഗം, മലയാളം കേട്ടെഴുത്ത്, മലയാളം ഫയലെഴുത്ത് എന്നീ മത്സരങ്ങള്‍ നടത്തും.