രണ്ട് മാസം മുൻപ് മന്ത്രിസഭ തീരുമാനമെടുത്ത വാട്ടർ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം അകാരണമായി വച്ച് താമസിപ്പിപ്പ് ജീവനക്കാർക്കും സ്ഥാപനത്തിനും ഹാനികരമായ നിർദ്ദേശങ്ങൾ കുത്തിനിറച്ച് ഉത്തരവിറക്കിയ നടപടിക്ക് എതിരെ പ്രതിക്ഷേധിക്കുന്നു. ശമ്പള കമ്മീഷൻ ശിപാർശകൾ തിരസ്ക്കരിച്ച് സർക്കാർ ജീവനക്കാർക്ക് നൽകിയ കേവലം 10% ഫിറ്റ്മെൻ്റ് അനുകുല്യം പോലും നിഷേധിച്ചിരിക്കുകയാണ്, ജനങ്ങൾക്കു മേൽ അധികഭാരം അടിച്ചേൽപ്പിച്ച് സ്ഥാപനം ലാഭകരമാക്കണമെന്നും, സർക്കാരിൽ നിന്നും ഒരു സാമ്പത്തിക സഹായവും നൽകില്ല എന്നുമുള്ള നിബന്ധനകൾ ഉൾപ്പെടുത്തി ഭാവിയിലുള്ള ശമ്പള പരിഷ്കരണം അട്ടിമറിക്കുന്നതിനുള്ള ശുപാർശകളും ഉൾപ്പെടുത്തിയിരിക്ക കയാണ്.കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ തിരുവനന്തപുരം ജലഭവനിലും, ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. ജല ഭവനിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി. ബിജു ഉത്ഘാടനം നിർവ്വഹിച്ചു.ബി രാഗേഷ്, പി സന്ധ്യ, വി വിനോദ് ,സി റിജിത്ത്, പി എസ് ഷാജി, ജി അനിൽകുമാർ, ജോണി ജോസ് തുടങ്ങിയവർ സംസാരിച്ചു.