April 25, 2024

Login to your account

Username *
Password *
Remember Me
കൊച്ചി: ഓണാഘോഷം കെങ്കേമമാക്കാന്‍ ഓണച്ചന്ത സംഘടിപ്പിച്ച് ഇന്‍ഫോപാര്‍ക്കിലെ ടെക്കികള്‍.
ഓണത്തിന് തൊഴിലാളികൾക്ക് തൊഴിൽ വകുപ്പ് അനുവദിച്ചത് ആകെ 52,34,06,872 കോടി രൂപയുടെ ആനുകൂല്യങ്ങൾ. ഓണത്തിനോടു അനുബന്ധിച്ച് തൊഴിൽ വകുപ്പ് മുഖേന അനുവദിച്ച ആനുകൂല്യങ്ങൾ ഇനി പറയുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ പേവിഷബാധ സംബന്ധിച്ച പഠനം നടത്തുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് വീണാ ജോര്‍ജ്.
തിരുവനന്തപുരം: ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവർ അക്കാര്യം പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴി പോലീസിനെ അറിയിച്ചാൽ അധിക സുരക്ഷ ഉറപ്പുവരുത്താം.
ലഹരിപദാർത്ഥങ്ങൾക്കെതിരായ സംസ്ഥാന സർക്കാരിന്റെ ക്യാമ്പയിനിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യാപക സംഘടനകളുടെ യോഗം വിളിച്ചുകൂട്ടി. ലഹരി പദാർത്ഥങ്ങൾക്കെതിരായ ക്യാമ്പയിനിൽ അധ്യാപകർ മുന്നണി പോരാളികൾ ആകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ,രക്ഷകർത്താക്കൾ, എക്സൈസ് - പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സ്കൂൾ സംരക്ഷണ സമിതി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എല്ലാ സ്കൂളുകളിലും നിരീക്ഷിക്കണം. ജില്ലാതലത്തിൽ കളക്ടർ കൺവീനറായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായും ഡിഡി ജോയിൻ കൺവീനറായുമുള്ള ജില്ലാ സമിതികൾ പ്രവർത്തനങ്ങൾ നിരീക്ഷിക്കും. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സ്കൂൾ തരത്തിലും ജില്ലാതലത്തിലും സംഘടിപ്പിക്കുന്നതിന് പി ടി എ അംഗങ്ങൾക്കും അധ്യാപകർക്കും ആവശ്യമായ പരിശീലനം നൽകും.സ്‌കൂളുകളിൽ മെഡിക്കൽ പരിശോധന നടത്തും. കലാമത്സരങ്ങൾ സംഘടിപ്പിക്കും. തുടർന്ന് ലഹരിക്കടിമപ്പെട്ട വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും അതിൽ നിന്ന് മുക്തരാക്കി ചെയ്ത പ്രവർത്തനങ്ങളെ സംബന്ധിച്ച് അവലോകനം നടത്തും. 2023 ഫെബ്രുവരി മാസത്തിൽ 2022 - 23 അക്കാദമിക വർഷത്തിൽ സ്കൂൾ, ഉപജില്ല, ജില്ലാതലങ്ങളിൽ നടത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ നടത്തും. മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിൽ 42 അധ്യാപക സംഘടനകൾ യോഗത്തിൽ പങ്കെടുത്തു.
പോലീസ് ഹെഡ് ക്വാർട്ടേഴ്സ് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പോലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെയും ഉദ്യോഗസ്ഥർ ഓണം ആഘോഷിച്ചത്. അത്തപ്പൂക്കള മത്സരങ്ങളും വടംവലിയും കസേരകളിയും ഓണാഘോഷത്തിന് മാറ്റ് കൂട്ടി.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.വിവിധ മേഖലകളിൽ കേരളവും തമിഴ്നാടും സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി.
വെള്ളായണി, നെയ്യാർ മേളകൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ടുവെന്ന് കരുതുന്ന ഈ സമയത്ത് ഇത്തരം മേളകൾ ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
തിരു: തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി നല്‍കുന്ന 2021 ലെ സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ് കേരള പോലീസിന്‍റെ അഞ്ച് വിഭാഗങ്ങള്‍ക്ക് ലഭിച്ചു. സ്പെഷ്യല്‍ ജൂറി അവാര്‍ഡും കേരള പോലീസിനാണ് ലഭിച്ചത്.