April 26, 2024

Login to your account

Username *
Password *
Remember Me
അധിക ടേബിളുകള്‍ ഒരുക്കി തൊടുപുഴയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നു തന്നെ നടത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
നെഹ്റു ട്രോഫി വളളംകളി കാണുവാന്‍ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കുന്നു. നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശം അനുഭവിച്ചറിയാൻ കെഎസ്ആർടിസിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന കായല്‍ ജലോത്സവത്തിന് പങ്കെടുക്കാം.
നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷം സര്‍വകലാശാല ബില്‍ ഇന്ന് സഭയില്‍ വരും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായ സബ്ജക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ഇന്ന് അവതരിപ്പിക്കുക.
തൊടുപുഴ മൂലമറ്റം കാഞ്ഞാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമന്റെ അമ്മ തങ്കമ്മയുടെയും മകൾ ഷിമയുടേയും ഷിമയുടെ മകൻ നാലുവയസുള്ള ദേവാനന്ദുവിന്റെയും മൃതദേഹമാണ് കണ്ടെടുത്തത്.
സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്.
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയിലുള്ള നിയമസഭാ സുവർണ്ണ ജൂബിലി മ്യൂസിയം മന്ദിരത്തിന്റെ സംരക്ഷണ പുനരുദ്ധാരണ പ്രവൃത്തികളുടെ രണ്ടാം ഘട്ടം പൂർത്തിയാകുന്നു. കെട്ടിടത്തിന്റെ മേൽക്കൂര ഇളക്കി മരഉരുപ്പടികളിലെ ജീർണത മാറ്റി ഓട് വിരിക്കുന്ന ജോലികൾ പൂർത്തിയായി.
രാജ്യത്ത് അതിദരിദ്രർ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് പട്ടിക ജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. രാജ്യത്ത് അതിദരിദ്രരെ കണ്ടെത്തുന്നതിനുളള കണക്കെടുപ്പ് നടക്കുമ്പോൾ കേരളം മാതൃകയാണ്.
കൈറ്റ് തയ്യാറാക്കിയ ഇ- ഗവേണൻസ് പ്ലാറ്റ്‌ഫോമിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചു. സർക്കാർ രംഗത്തെ ഐടി സംരഭങ്ങൾക്കുളള ടെക്‌നോളജി സഭ ദേശീയ പുരസ്‌ക്കാരം ആണ് കേരള ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷന് ലഭിച്ചിരിക്കുന്നത്.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന്‌ ഹൈക്കോടതി. പ്രാർത്ഥനാ ഹാളുകളും അടച്ചുപൂട്ടണം. അനുമതിയില്ലാത്തവയ്‌ക്കെതിരെ നടപടി വേണം. കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കുന്നത്‌ തടയുന്ന സർക്കുലർ സർക്കാർ പുറത്തിറക്കണം.
കേരളത്തിന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കാനുള്ള കരാറിന് തത്വത്തില്‍ അംഗീകാരമായി. റഗുലേറ്ററി കമ്മിഷന്റെ സിറ്റിംഗ് പൂര്‍ത്തിയായി. നെയ് വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ 3.06 പൈസയ്ക്ക് കേരളത്തിന് വൈദ്യുതി വാഗ്ദാനം ചെയ്തിരുന്നു. കരാര്‍ ഒപ്പിടാനുള്ള സര്‍ക്കാര്‍ അലംഭാവം ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.