November 24, 2024

Login to your account

Username *
Password *
Remember Me

ലഹരി വിരുദ്ധ ബോധവൽക്കരണം:ഒക്ടോബർ -6ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Anti-drug awareness: CM will inaugurate on October 6 Anti-drug awareness: CM will inaugurate on October 6
ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഇന്ന് (ഒക്ടോബർ -6) സ്കൂളുകളിൽ ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികൾ വിജയിപ്പിക്കാൻ എല്ലാവിധ ശ്രമങ്ങളും ഉണ്ടാകണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. രാവിലെ 9.30 ന് ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവ്വഹിക്കും. തിരുവനന്തപുരം എസ് എം വി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷൻ ആയിരിക്കും.
അതത് പ്രദേശത്തെ ജനപ്രതിനിധികൾ, കലാ കായിക സാഹിത്യ പ്രതിഭകൾ, പൊതുജനങ്ങൾ തുടങ്ങി പരമാവധി ആളുകളുടെ പങ്കാളിത്തം ഉറപ്പ് വരുത്താൻ സ്ക്കൂൾ അധികൃതർ പ്രത്യേകം ശ്രദ്ധിക്കണം. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം പ്രദർശിപ്പിക്കാൻ വേണ്ട സംവിധാനം ഒരുക്കണം.
വിദ്യാർഥികളും അധ്യാപകരും ഒറ്റക്കെട്ടായി ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം. എൻ.എസ്.എസ്, എസ്.പി.സി., എൻ.സി.സി., സ്കൗട്ട് & ഗൈഡ്, ജെ.ആർ.സി., ലിറ്റിൽ കൈറ്റ്സ്', ആന്റി നാർകോട്ടിക് ക്ലബ്‌ , മറ്റ് ക്ലബുകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർ പരിപാടികളുടെ ഭാഗമാകണമെന്നും മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.