കൊച്ചി: ട്രാവല്‍ സ്റ്റാര്‍ട്ട്അപ്പായ ഇന്ത്യ അസിസ്റ്റ് ലോകോത്തരനിലവാരമുള്ള യാത്രാ സഹായ സേവനങ്ങളുമായി തിരിച്ചെത്തുന്നു. എല്ലാ ആഭ്യന്തര, അന്തര്‍ദേശീയ യാത്രക്കാര്‍ക്കായി ഒരു ബിടുബി മോഡലിലാണ് ഇന്ത്യ അസിസ്റ്റ് പ്രവര്‍ത്തിക്കുന്നത്. ഹോട്ടലുകള്‍, ട്രാവല്‍ ഏജന്റുമാര്‍, എയര്‍ലൈനുകള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു സേവന ഇക്കോസിസ്റ്റമാണിത്. ടുറിസ്റ്റുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അടിയന്തരസഹായം ആവശ്യമായാല്‍ ഇന്ത്യ അസിസ്റ്റ് മൊബൈല്‍ ആപ്പിലെ അലെര്‍ട്ട് ബട്ടണ്‍ വഴി സഹായം തേടാവുന്നതാണ്. തുടര്‍ന്ന് യാത്രക്കാരന്റെ ലൊക്കേഷന്‍ ആപ്പ് ട്രാക്ക്‌ചെയ്യുകയും പരിശീലനം ലഭിച്ച ഇന്ത്യ അസിസ്റ്റ് സേവനദാതാവിനെ സഹായിക്കാനായി നിയോഗിക്കുകയും ചെയ്യും.
ഇന്ത്യയിലേക്ക് വരുന്ന വിദേശ യാത്രക്കാര്‍ക്ക്, 2019 അവസാനത്തോടെ രൂപകല്‍പ്പനചെയ്ത ആപ്ലിക്കേഷനാണ് ഇന്ത്യ അസിസ്റ്റ്, കോവിഡിനെതുടര്‍ന്ന് അന്താരാഷ്ട്രയാത്രക്കാരുടെ വരവ് നിന്നതോടെ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. വിവിധ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട വിദേശ വിനോദ സഞ്ചാരികള്‍ക്ക് 3000 ലധികം സൗജന്യ സഹായം നല്‍കിയിട്ടുണ്ടെന്നു ഇന്ത്യ അസിസ്റ്റിന്റെ സ്ഥാപകന്‍ ഹരീഷ് ഖത്രി പറഞ്ഞു. തങ്ങള്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യാ സൊല്യൂഷന്‍ പേറ്റന്റ് നേടിയതാണെന്നും ഹരീഷ് ഖത്രി പറഞ്ഞു.