തിരു: തിരുവനന്തപുരം ജില്ലാ കോടതിയുടെ ഏകദേശം 25 ഏക്കറോളം വരുന്ന പരിസരം ഗാന്ധി ജയന്തി ദിനമായ ഇന്ന് അഭിഭാഷകരുടെയും , കോടതി ജീവനക്കാരുടെയും , അഭിഭാഷക ക്ലർക്കു മാരുടെയും , മുനിസിപ്പൽ ശുചികരണത്തൊഴിലാളികളുടെയും കൂട്ടായ്മയിൽ ശുചികരണ പ്രവർത്തനം നടത്തി. രാവിലെ 8.45 നു തുടങ്ങിയ ശുചികരണ പ്രവർത്തനം ഉച്ചവരെ നീണ്ടു നിന്നു നിരവധി സ്ത്രീകൾ സജീവമായി പങ്കെടുത്ത പ്രവർത്തനം ശ്രദ്ധേയമായി ടി കൂട്ടായ്മ കൊണ്ട് പരിസരമാകെ വൃത്തിയായി.
കാടും പടര്‍പ്പുo വൃക്ഷ ശിഖരങ്ങലാലും വൃത്തി കെട്ട നിലയില്‍ കിടന്ന സ്ഥലങ്ങള്‍ അഞ്ഞൂറോളം പേര് ചേര്‍ന്ന് നടത്തിയ കഠിനാധ്വാനം ശ്രദ്ധേയമാണ്. വര്‍ഷങ്ങളായി വീണു കിടന്നു ദ്രവിച്ചു പഴകിയ വൃക്ഷ കഷണങ്ങള്‍ തീ ഇട്ട് നശിപ്പിക്കാന്‍ നടത്തിയ ശ്രമകരമായ പ്രവര്‍ത്തനം എടുത്ത് പറയേണ്ടതാണ്.
പൊതുമരാമത്ത് വകുപ്പ്, വനം വകുപ്പ് അധികൃതര്‍ തമ്മിലുള്ള തര്‍ക്കം കാരണം കോടതി പരിസരം കാട് കയറി കിടക്കുന്ന അവസ്ഥ വന്നു. ഫോട്ടോ, വീഡിയോ ദൃശ്യങ്ങള്‍ കോടതി പരിസരത്ത് നിരോധിച്ചത് നിമിത്തം ഒന്നും പുറത്ത് വരുന്നില്ല. ബാർ അസോസിയേഷൻ പ്രസിഡന്റു അഡ്വ. രമേശ് ബാബുവിന്റെ നേതൃത്വo പ്രത്യേകം ശ്രദ്ധ നേടി.