September 16, 2025

Login to your account

Username *
Password *
Remember Me
* ഇന്ന് (21-12-2022) വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും * പൊതുജനങ്ങള്‍ക്ക് പ്രവേശനം നാളെ മുതല്‍ * അഞ്ചിടത്ത് ടിക്കറ്റ് കൗണ്ടറുകള്‍ തിരുവനന്തപുരം:തലസ്ഥാന നഗരത്തിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ നഗര വസന്തം പുഷ്‌പോത്സവം ഇന്നാരംഭിക്കും. സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെയാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്.
കത്തിപ്പാറ, പന്നിമല നിവാസികളുടെ കാലങ്ങളായുള്ള ആവശ്യം സഫലമാകുന്നു. ബി.എം ബി.സി നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ കത്തിപ്പാറ - പന്നിമല- കുരിശുമല- കൂതാളി റിംഗ് റോഡ് യാഥാർത്ഥ്യമാകുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച നോളജ് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
കൊച്ചി: കൊച്ചിയിലെയും കോട്ടയത്തെയും സ്വകാര്യ ബസ് യാത്രക്കാര്‍ക്കു വേണ്ടി ഡിജിറ്റല്‍ യാത്രാനുഭവമൊരുക്കുന്ന ചലോ, ക്രിസ്തുമസ് കാലത്ത് പുതിയ സൂപ്പര്‍ സേവര്‍ പ്ലാന്‍ അവതരിപ്പിച്ചു.
തിരുവനന്തപുരം:കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പമേള മറ്റന്നാൾ (21-12-2022) ആരംഭിക്കും.
തൃശൂർ:ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഇസാഫ് ഫൗണ്ടേഷനും, എനർജി മാനേജ്മെന്റ് സെന്റർ കേരളയും ചേർന്ന് ഊർജ്ജ കിരൺ പരിപാടിയുടെ ഭാഗമായി ഊർജ്ജ സംരക്ഷണ റാലിയും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.
തിരുവനന്തപുരം: ആധുനിക സൗകര്യങ്ങളോട് കൂടിയ ഐസോലേഷന്‍ വാര്‍ഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 17 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
പത്തനംതിട്ട ളാഹയിലെ ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരന്‍ മണികണ്ഠന്‍ സുഖം പ്രാപിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകുന്നു. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ സുഖം പ്രാപിച്ച മണികണ്ഠനെ ഡിസ്ചാര്‍ജ് ചെയ്തു.
തിരുവനന്തപുരം:കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്‌പ്പോത്സവത്തിലെ ഫ്ലവർ അറേഞ്ച്മെന്റ്, സ്റ്റാൾ ഡെക്കറേഷൻ മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഇന്നവസാനിക്കും (16-12-2022).
നിര്‍ണായക ചുവടുവയ്പ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തിരുവനന്തപുരം: ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 'സേവ് ഫുഡ് ഷെയര്‍ ഫുഡ്' പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.