April 21, 2025

Login to your account

Username *
Password *
Remember Me
ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ സാധനസാമഗ്രികള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനായി തിരുവനന്തപുരം ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ 'സ്വഗൃഹം' പദ്ധതിക്ക് തുടക്കം.
കൊച്ചി: കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റില്‍ എത്തിയാല്‍ എല്ലാവരുടേയും കണ്ണുകള്‍ ഡ്രൈ ഫ്‌ളവറുകളുടെ സ്റ്റാളിലേക്കാണ്. വിവിധ നിറങ്ങളില്‍ ഉള്ള പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ അംഗത്വ കാര്‍ഡ് പുറത്തിറക്കി തിരുവനന്തപുരം: സംസ്ഥാനത്ത് കാസ്പ് പദ്ധതിവഴി ഇരട്ടിയാളുകള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്‍കാനായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2020ല്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി രൂപീകൃതമാകുമ്പോള്‍ ആകെ 700 കോടി രൂപയാണ് വര്‍ഷത്തില്‍ സൗജന്യ ചികിത്സയ്ക്കായി വിനിയോഗിച്ചത്. .
തിരുവനന്തപുരം; ഇതിനകം ഗ്രാമവാസികൾ ഏറ്റെടുത്ത കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി പദ്ധതി പാറശ്ശാല പഞ്ചായത്തിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലും സർവ്വീസ് ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി ഗ്രാമവണ്ടി ആരംഭിച്ച കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ വിജയം കണ്ട് കുന്നത്തുകാൽ പഞ്ചായത്തിൽ ആരംഭിച്ച പദ്ധതി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവ്വഹിച്ചു.
തൃശൂർ: മഴയൊന്നു കനക്കുമ്പോൾ രാജിയുടെ മനസിലും ഭയത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടും. സുരക്ഷിതത്വം ഒട്ടുമില്ലാത്ത ഒരു കൂരയ്ക്ക് ചുവട്ടിൽ പറക്കമുറ്റാത്ത മകളെയുംകൊണ്ട് കഴിഞ്ഞിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു രാജിക്ക്.
സംസ്ഥാനത്തെ എല്ലാ ഇഎസ്ഐ ആശുപത്രികളിലും ഐസിയു സംവിധാനം ഒരുക്കുക ലക്ഷ്യമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആറ് ഇ എസ് ഐ ആശുപത്രികളിലെ ഐസിയു സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ തന്നെ പരമാവധി അവസരങ്ങള്‍ സൃഷ്ടിക്കും തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ ആരോഗ്യ മേഖലയുടെ മികവ് ആരോഗ്യ പ്രവര്‍ത്തകരുടെ മികവാണ്.
തിരുവനന്തപുരം; പ്രതിദിനം ആറ് കോടിയോളം രൂപ കൈകാര്യം ചെയ്യപ്പെടുന്ന കെഎസ്ആർടിസിയിൽ പ്രത്യേകമായുളള അക്കൗണ്ടിംഗ് വിഭാഗം നിലവിൽ വന്നു. 2022 ജനുവരി 13 ന് കോർപ്പറേഷനും, അംഗീകൃത സംഘടനാ പ്രതിനിധികളുമായി ഒപ്പ് വെച്ച ദീർഘകാല സേവന വേതന കരാർ പ്രകാരമാണ് തീരുമാനം.
ഐസിയുവിലുള്ള രോഗിയ്ക്ക് ഒരു ബൈസ്റ്റാന്റര്‍ മാത്രം മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസിയുവിലുള്ള രോഗിക്ക് ഐസിയുവിന് പുറത്തും വാര്‍ഡിലുള്ള രോഗിക്ക് വാര്‍ഡിലും കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ.
പാല്‍, മുട്ട,മാംസം എന്നിവയില്‍ സ്വയംപര്യാപ്തത നേടാന്‍ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാനായി മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ മാതൃകാ മൃഗസംരക്ഷണ പഞ്ചായത്ത് പദ്ധതിക്ക് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പോത്തന്‍കോട്ട് നിര്‍വഹിച്ചു.