March 29, 2024

Login to your account

Username *
Password *
Remember Me
വിവിധ വകുപ്പുകളിലെ ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ ജെന്‍ഡര്‍ കൗണ്‍സില്‍ രൂപീകരിച്ച് ഉത്തരവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സാമൂഹ്യ സേവനത്തോടൊപ്പം അവരവരുടെ മേഖലകളിൽ മികവ് തെളിയിച്ച് സമൂഹ നൻമയ്ക്കായി വെളിച്ചം പകർന്നവർക്കായി ജനനൻമ ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് മഹാത്മ ഗാന്ധി കൾച്ചറൾ ഫോറം ഏർപ്പെടുത്തിയ പുരസ്കാരം മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർക്ക്.
ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസത്തിന് ഊന്നൽ നൽകുന്ന വിവിധ പദ്ധതി കളുമായി യൂണിവേഴ്സൽ എംപവർമെന്റ് സെന്റർ (യു.ഇ.സി) എന്ന പുതിയൊരു സംരംഭത്തിന് ഗോപി നാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തുടക്കം കുറിക്കുന്നു.
പ്രതവിതരണം കൊണ്ട് ഉപജീവനം നടത്തുന്ന സംസ്ഥാനത്തെ പ്രത ഏജന്റുമാർക്കും വിതരണക്കാർക്കും വേണ്ടി പ്രത്യേക ക്ഷേമനിധി നടപ്പിലാക്കണമെന്ന് ന്യൂസ് പേപ്പർ ഏജൻറ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.
ലഹരിമുക്ത കേരളത്തിനായുള്ള സംസ്ഥാന സർക്കാറിന്റെ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി അധ്യാപക സംഘടനകളുടെ യോഗം വിളിച്ച് ചേർത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
ഡോ കെ വാസുകി പുതിയ ലേബർ കമ്മിഷണറായി ചുമതലയേറ്റു. ബ്രിട്ടീഷ് സർക്കാരിന്റെ ചീവനിംഗ് സ്‌കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് യുകെയിലെ റീഡിംഗ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ (സൈക്കോളജി ഓഫ് ബിഹേവിയറൽ ചേഞ്ച് ഫോർ ക്ലൈമറ്റ് ചേഞ്ച്) ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയതിനെ തുടർന്നാണ് നിയമനം.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താർ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു.
ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ അവാര്‍ഡിന് അര്‍ഹരായി കേരളത്തിലെ നഗരസഭകള്‍. ഗുരുവായൂര്‍, ആലപ്പുഴ നഗരസഭകളാണ് ആദ്യ സ്ഥാനത്തെത്തിയത്. തെരഞ്ഞെടുക്കപ്പെട്ട 10 നഗരങ്ങളില്‍ രണ്ടെണ്ണവും കേരളത്തില്‍ നിന്നാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ലോക ഹൃദയദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 29നു രാവിലെ 9.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
മരുന്നുകളുടെ നിർമ്മാണ, മൊത്ത/ചില്ലറ വിൽപ്പന സംബന്ധിച്ച് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ നിന്ന് ലഭ്യമാകുന്ന എല്ലാ സേവനങ്ങളും ഇനി ഓൺലൈൻ നാഷണൽ ഡ്രഗ്സ് ലൈസൻസിംഗ് പോർട്ടൽ (ഒഎൻഡിഎൽഎസ്) വഴി മാത്രമാകും ലഭിക്കുക.