ആധാറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ആധാര്‍ മോണിറ്ററിങ് കമ്മിറ്റിയുടെ ആദ്യ യോഗം കളക്ടറേറ്റിലെ വീഡിയോ കോണ്ഫറന്‌സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. പുതുതായുള്ള ആധാര്‍ ചേര്‍ക്കല്‍, വിവരങ്ങള്‍ ചേര്‍ക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയാണ് സമിതിയുടെ ദൗത്യം. ലീഡ് ബാങ്ക് മാനേജര്‍, യു.ഐ.ഡി.എ.ഐയിലെ മുതിര്‍ന്ന ജില്ലാ തല ഉദ്യോഗസ്ഥന്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ് എന്നിവയിലെ പ്രതിനിധികള്‍, ഇന്ത്യാ പോസ്റ്റിന്റെയും പോസ്റ്റ് പയ്‌മെന്റ്‌റ് ബാങ്കിന്റെയും പ്രതിനിധി, യു.ഐ.ഡി.എ.ഐ റീജിയണല്‍ ഡി.ഡി.ഇ നിയമിച്ച പ്രതിനിധി എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.
അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ നല്‍കാന്‍ അങ്കണവാടികളുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ നടത്തും. ആദിവാസി മേഖലകളിലും സ്‌കൂള്‍ കുട്ടികള്‍ക്കായി വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും പ്രത്യേക ക്യാമ്പുകള്‍ സജ്ജീകരിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.