May 10, 2024

Login to your account

Username *
Password *
Remember Me
മക്കള്‍ ഉപേക്ഷിക്കപ്പെട്ട ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് വേണ്ടി എം.എ.യൂസഫലി 15 കോടി മുടക്കി നിര്‍മ്മിച്ചത് ഒരു മിനി മണിമാളിക.
കൊച്ചി: സാമൂഹ്യ സേവന രംഗത്തെ ഏറ്റവും മികച്ച വ്യക്തിയെ റോട്ടറി കൊച്ചിൻ സിറ്റിയും ജയിൻ യൂണിവേഴ്‌സിറ്റിയും സംയുക്തമായി ആദരിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 25000 രൂപയും പ്രശസ്തിപത്രവും ലഭിക്കും.
തിരുവനന്തപുരം നോർത്ത് വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ, കരിക്കകം ശ്രീ ചാമുണ്ഡി കലാപീഠത്തിലെ വിദ്യാർത്ഥികൾ മുന്നേറുന്നു
കാട്ടക്കട മണ്ഡലത്തിലെ നവീകരിച്ച നാല് റോഡുകൾ സഞ്ചാരത്തിനായി തുറന്നു. കാട്ടാക്കട നിയോജകമണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ നാല് റോഡുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിലെ റോഡുകളുടെ നിർമ്മാണത്തിന് വിദേശ രാജ്യങ്ങളിൽ പിന്തുടരുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും, അതിനായുള്ള ആലോചനകൾ സർക്കാർ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
തിരു: ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭ സാധ്യതകളെ കുറിച്ചുള്ള ബോധവൽകരണ പരിപാടി തിരു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അജിത് .എസ് ഇന്നിവിടെ ഉദ്‌ഘാടനം ചെയ്‌തു.
ഒരു നിര്‍മ്മാതാവിന് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ വില്‍ക്കാന്‍ സാധിക്കൂ തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷന്‍ ഓയില്‍' എന്ന പേരില്‍ വെളിച്ചെണ്ണയ്ക്ക് സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് ഗ്രാമപഞ്ചായത്ത്'എന്ന ആപ്തവാക്യവുമായി ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വയോജനസംഗമം വി. ശശി എം. എല്‍. എ ഉദ്ഘാടനം ചെയ്തു. വയോജന സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് എം. എല്‍. എ പറഞ്ഞു.
തിരുവനന്തപുരത്ത് ലോകകപ്പുമായി ബന്ധപ്പെട്ട് വഞ്ചിയൂർ ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.വഞ്ചിയൂർ ഫുട്ബോൾ ക്ലബ് ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റേയും യു.എന്‍.ഡി.പി ഇന്ത്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്റ്‌സ്‌കേപ്പ് പ്രോജക്ടിന്റേയും ആഭിമുഖ്യത്തില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതികള്‍ നാളെ നാടിന് (17-11-2022) സമര്‍പ്പിക്കും. അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ബെയില്‍ ചെയ്ത് സംസ്‌കരണത്തിനായി കൈമാറുന്ന റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (RRF), ജൈവ മാലിന്യങ്ങള്‍ വിന്‍ഡ്രോ കമ്പോസ്‌ററിംഗ് രീതിയിലൂടെ ജൈവവളമാക്കുന്ന സംവിധാനം, പാഴ്‌വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച അപ്‌സൈക്കിള്‍ പാര്‍ക്ക് എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ദേവികുളം എം.എല്‍.എ അഡ്വ. എ.രാജ അദ്ധ്യക്ഷത വഹിക്കും. മൂന്നാര്‍ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിര്‍മ്മിച്ച ജൈവ വളത്തിന്റെ ആദ്യ വില്‍പ്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് നിര്‍വ്വഹിക്കും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യ അതിഥിയാകും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിക്കും. ജനപ്രതിനിധികള്‍, ഹരിതകേരളം മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുക്കും.
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ വിധവകളില്‍ നഴ്‌സിംഗ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.