November 24, 2024

Login to your account

Username *
Password *
Remember Me
തൃശൂർ:ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഇസാഫ് ഫൗണ്ടേഷനും, എനർജി മാനേജ്മെന്റ് സെന്റർ കേരളയും ചേർന്ന് ഊർജ്ജ കിരൺ പരിപാടിയുടെ ഭാഗമായി ഊർജ്ജ സംരക്ഷണ റാലിയും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.
തിരുവനന്തപുരം: ആധുനിക സൗകര്യങ്ങളോട് കൂടിയ ഐസോലേഷന്‍ വാര്‍ഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 17 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
പത്തനംതിട്ട ളാഹയിലെ ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരന്‍ മണികണ്ഠന്‍ സുഖം പ്രാപിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകുന്നു. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ സുഖം പ്രാപിച്ച മണികണ്ഠനെ ഡിസ്ചാര്‍ജ് ചെയ്തു.
തിരുവനന്തപുരം:കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്‌പ്പോത്സവത്തിലെ ഫ്ലവർ അറേഞ്ച്മെന്റ്, സ്റ്റാൾ ഡെക്കറേഷൻ മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഇന്നവസാനിക്കും (16-12-2022).
നിര്‍ണായക ചുവടുവയ്പ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തിരുവനന്തപുരം: ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 'സേവ് ഫുഡ് ഷെയര്‍ ഫുഡ്' പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങേണ്ട മൂന്ന് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. മണിക്കൂറുകൾക്ക് ശേഷമാണ് ഇവ നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തിയത്. മൂടൽ മ‍ഞ്ഞ് റോഡ് യാത്രക്കാരേയും പ്രതിസന്ധിയിലാക്കി.
തിരുവനന്തപുരം : കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്‌പ്പോത്സവത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. പുഷ്‌പ്പോത്സവത്തിന്റെ ഭാഗമായി നഗരവീഥികളിൽ ഒരുക്കുന്ന ഇൻസ്റ്റലേഷനുകളുടെയും അലങ്കാരങ്ങളുടെയും നിർമാണമാണ് ആരംഭിച്ചിട്ടുള്ളത്.
തിരുവനന്തപുരം: ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും തിരുവനന്തപുരം ശ്രീചിത്ര ഹോം സന്ദര്‍ശിച്ചു. ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ സൂപ്രണ്ടുമായി ചര്‍ച്ച ചെയ്തു. ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മന്ത്രിമാര്‍ നിര്‍ദേശം നല്‍കി.
ആധാറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ആധാര്‍ മോണിറ്ററിങ് കമ്മിറ്റിയുടെ ആദ്യ യോഗം കളക്ടറേറ്റിലെ വീഡിയോ കോണ്ഫറന്‌സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. പുതുതായുള്ള ആധാര്‍ ചേര്‍ക്കല്‍, വിവരങ്ങള്‍ ചേര്‍ക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയാണ് സമിതിയുടെ ദൗത്യം. ലീഡ് ബാങ്ക് മാനേജര്‍, യു.ഐ.ഡി.എ.ഐയിലെ മുതിര്‍ന്ന ജില്ലാ തല ഉദ്യോഗസ്ഥന്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ് എന്നിവയിലെ പ്രതിനിധികള്‍, ഇന്ത്യാ പോസ്റ്റിന്റെയും പോസ്റ്റ് പയ്‌മെന്റ്‌റ് ബാങ്കിന്റെയും പ്രതിനിധി, യു.ഐ.ഡി.എ.ഐ റീജിയണല്‍ ഡി.ഡി.ഇ നിയമിച്ച പ്രതിനിധി എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ നല്‍കാന്‍ അങ്കണവാടികളുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ നടത്തും. ആദിവാസി മേഖലകളിലും സ്‌കൂള്‍ കുട്ടികള്‍ക്കായി വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും പ്രത്യേക ക്യാമ്പുകള്‍ സജ്ജീകരിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
ശബരിമല അയ്യപ്പന് കാണിക്കയായി 107.75 പവൻ തൂക്കമുളള സ്വർണ്ണമാല. ലെയർ ഡിസൈനിലുളള മാല, തിരുവവന്തപുരം സ്വദേശി ഭക്തനാണ് നടയ്ക്ക് സമർപ്പിച്ചത്. വിദേശത്ത് ബിസിനസുളള കുടുംബത്തിൽപ്പെട്ട ഭക്തൻ മാല വിഗ്രഹത്തിൽ ചാർത്തിക്കണ്ടശേഷം മലയിറങ്ങി. പണിക്കൂലി അടക്കം 44,98,600 രൂപ വിലവരുന്നതാണ് മാല.. വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ സുഹൃത്തിനൊപ്പം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. തുടര്‍ന്ന് നടയില്‍ സ്വര്‍ണമാല സമര്‍പ്പിക്കുകയായിരുന്നു. 862 ഗ്രാം സ്വര്‍ണത്തിന്റെ വിപണി വിലയും, ആറ് ശതമാനം പണിക്കൂലിയും കണക്കാക്കിയാല്‍ മാലയ്ക്ക് 44.98 ലക്ഷം രൂപ വില വരും..