April 20, 2024

Login to your account

Username *
Password *
Remember Me
കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് നിറം പകരാന്‍ 5 ലക്ഷത്തോളം പേര്‍. ഡിസംബര്‍ 24ന് അരങ്ങേറുന്ന ഉത്സവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിയിക്കും. 10 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളില്‍ വൈവിധ്യമാര്‍ന്ന കാഴ്ചകളാണ് ജനങ്ങള്‍ക്കായി ഒരുങ്ങുന്നത്.
സർക്കാരിന്റെ നോ ടു ഡ്രഗ്സ് ക്യാമ്പയിനിൽ മികച്ച പ്രവർത്തനമാണ് എൻ എസ് എസ് കാഴ്ച വച്ചതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എൻ എസ് എസ് ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗം ഡയറക്ടറേറ്റ് ലെവല്‍ സംസ്ഥാന അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നാളെ (22.12.2022) സമാപിക്കും കേരളത്തിൽ നിന്നുള്ള ആദ്യകാല പേർഷ്യൻ ഗൾഫ് കുടിയേറ്റത്തിന്റെ ചരിത്രം ഫോട്ടോഗ്രാഫുകളിലൂടെ രേഖപ്പെടുത്തുന്ന ‘മരുപ്പച്ച’, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടന്നു വരുന്ന ത്രിദിന ഫോട്ടോ പ്രദർശനം ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണൻ ഉദ്ഘാടനം ചെയ്തു.
* ഇന്ന് (21-12-2022) വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും * പൊതുജനങ്ങള്‍ക്ക് പ്രവേശനം നാളെ മുതല്‍ * അഞ്ചിടത്ത് ടിക്കറ്റ് കൗണ്ടറുകള്‍ തിരുവനന്തപുരം:തലസ്ഥാന നഗരത്തിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ നഗര വസന്തം പുഷ്‌പോത്സവം ഇന്നാരംഭിക്കും. സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെയാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്.
കത്തിപ്പാറ, പന്നിമല നിവാസികളുടെ കാലങ്ങളായുള്ള ആവശ്യം സഫലമാകുന്നു. ബി.എം ബി.സി നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ കത്തിപ്പാറ - പന്നിമല- കുരിശുമല- കൂതാളി റിംഗ് റോഡ് യാഥാർത്ഥ്യമാകുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച നോളജ് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
കൊച്ചി: കൊച്ചിയിലെയും കോട്ടയത്തെയും സ്വകാര്യ ബസ് യാത്രക്കാര്‍ക്കു വേണ്ടി ഡിജിറ്റല്‍ യാത്രാനുഭവമൊരുക്കുന്ന ചലോ, ക്രിസ്തുമസ് കാലത്ത് പുതിയ സൂപ്പര്‍ സേവര്‍ പ്ലാന്‍ അവതരിപ്പിച്ചു.
തിരുവനന്തപുരം:കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പമേള മറ്റന്നാൾ (21-12-2022) ആരംഭിക്കും.
തൃശൂർ:ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഇസാഫ് ഫൗണ്ടേഷനും, എനർജി മാനേജ്മെന്റ് സെന്റർ കേരളയും ചേർന്ന് ഊർജ്ജ കിരൺ പരിപാടിയുടെ ഭാഗമായി ഊർജ്ജ സംരക്ഷണ റാലിയും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.
തിരുവനന്തപുരം: ആധുനിക സൗകര്യങ്ങളോട് കൂടിയ ഐസോലേഷന്‍ വാര്‍ഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 17 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.