June 13, 2026

Login to your account

Username *
Password *
Remember Me

നിയമസഭാ സമിതി യോഗം 26ന് കണ്ണൂരിൽ

സംസ്ഥാന നിയമസഭയുടെ മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി (2021-23) ഏപ്രിൽ 26നു രാവിലെ 11ന് കണ്ണൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിൽ നിന്ന് സമിതിക്ക് ലഭിച്ച വിവിധ പരാതികളിന്മേൽ തദ്ദേശസ്വയംഭരണം, ആരോഗ്യകുടുംബക്ഷേമം, റവന്യൂ, സാമൂഹ്യനീതി, ആയുഷ്, ആഭ്യന്തരം, ജയിൽ, സൈനികക്ഷേമം എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. മുതിർന്ന പൗരന്മാർക്കായി ഏർപ്പെടുത്തിയ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുകയും മുതിർന്ന പൗരന്മാരിൽ നിന്നും വയോജനസംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കുകയും തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രി സന്ദർശിക്കുകയും ചെയ്യും. സമിതി മുമ്പാകെ പരാതി സമർപ്പിക്കാൻ താത്പര്യമുള്ള വ്യക്തികൾക്കും സന്നദ്ധ സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി സമിതി അധ്യക്ഷനെ അഭിസംബോധന ചെയ്ത് പരാതി രേഖാ മൂലം സമർപ്പിക്കാം.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 64 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...