April 20, 2024

Login to your account

Username *
Password *
Remember Me
തിരുവനന്തപുരം:രണ്ടാഴ്ചയായി തലസ്ഥാനത്തിന് ഉത്സവഭംഗി പകര്‍ന്ന നഗരവസന്തത്തിന് ഇന്നു സമാപനം. ഡിസംബര്‍ 21ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത നഗരവസന്തം കാഴ്ചയുടെയും സംഗീതത്തിന്റേയും രുചിയുടെയും എല്ലാം വസന്തമായി തലസ്ഥാന ജനത ഏറ്റെടുത്തിരുന്നു.
തിരുവനന്തപുരം:തലസ്ഥാനത്തെ പുതുവത്സരാഘോഷങ്ങളുടെ കേന്ദ്രമായി കനകക്കുന്ന്. കനകക്കുന്നിലെ നഗരവസന്ത വേദിയില്‍ പുതുവര്‍ഷമാഘോഷിക്കാന്‍ തലസ്ഥാന ജനതയൊന്നാകെ ഒഴുകിയെത്തി.
ലഹരിരഹിത പുതുവര്‍ഷം എന്ന ആശയം അടിസ്ഥാനമാക്കി കേരള പോലീസ് തയ്യാറാക്കിയ ലഹരിവിരുദ്ധ ബോധവത്ക്കരണ കലാവിരുന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് കനകക്കുന്നിലെ നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കും.
തിരുവനന്തപുരം:കനകക്കുന്നിലെ നഗരവസന്തം പുഷ്പങ്ങളുടെയും സസ്യങ്ങളുടെയു സ്വാദിന്റെയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും വെളിച്ചത്തിന്റെയുമൊക്കെ വസന്തമേളയായാണ് സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം:നാല്‍പത് വയസായ പുളിമരം നിറയെ കായ്കളുമായി പൂത്തുലഞ്ഞു നില്‍ക്കുകയാണ്. പക്ഷേ ഈ കാഴ്ച കാണാന്‍തല ഉയര്‍ത്തി ആകാശത്തേക്ക് നോക്കേണ്ട. താഴെ മണ്ണിലേക്ക്, ഈ ചെടിച്ചട്ടിയിലേക്ക് നോക്കിയാല്‍ മതി.
തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ചെമ്പഴന്തി ഗുരുകുലത്തില്‍ ഒരുക്കിയ വികസന ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കമായി. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
2021 -ലെ എക്സൈസ് മെഡൽ വിതരണവും അവാർഡ് ദാനവും നടന്നു 66 ഉദ്യോഗസ്ഥർക്കും 3 ഓഫീസുകൾക്കും പുരസ്കാരം എക്സൈസ് സേനയെ കൂടുതൽ പ്രാതിനിധ്യ സ്വഭാവമുള്ളതാക്കി വകുപ്പിനെ ആധുനികവൽക്കരിക്കുമെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.
പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ആനാകോട്- കാർത്തികപറമ്പ് പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു.
തിരുവനന്തപുരം:മുതലയുടെ മുഖമുള്ള മത്സ്യം, കൈകളും കാലുകളും മനുഷ്യനെപ്പോലെ പല്ലുകളുമുള്ള മത്സ്യം, കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിവുള്ള മത്സ്യം മത്സ്യലോകത്തിലെ അത്ഭുതക്കാഴ്ചകള്‍ കാണമെങ്കില്‍ കനകക്കുന്നിലേക്ക് വരൂ.
തിരുവനന്തപുരം :പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജനുവരി 13, 28 തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തുമെന്ന് സംസ്ഥാന പൊലീസ് മീഡിയ സെൻറർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു.