November 24, 2024

Login to your account

Username *
Password *
Remember Me
കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം, ഓൺലൈൻ മെമ്പർഷിപ്പ് രജിസ്ട്രേഷൻ എന്നിവയുടെ ഉദ്ഘാടനം തൊഴിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.
നിർമാണ പ്രവൃത്തികൾക്കും രൂപകൽപ്പനകൾക്കും പുതിയ മുഖഛായ നൽകുന്നതിന് കേരളം തയാറാക്കുന്ന ഡിസൈൻ പോളിസി സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുമെന്നു പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
തിരു. ജില്ലാ കോടതിയില്‍ ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനം ആഘോഷിച്ചു
കൃഷിക്കൂട്ടങ്ങളായി തരിശുഭൂമികളിൽ കൃഷിയിറക്കണമെന്നും പറമ്പ് കൃഷിയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്നും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ വർഷം (2022) ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ശബരി ഉത്പന്നങ്ങൾ ഉൾപ്പെടെ 665.72 കോടി രൂപയുടെ മാവേലി നോൺ സബ്സിഡി സാധനങ്ങൾ സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വില്പന നടത്തിയതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്ജോഷി അറിയിച്ചു. സപ്ലൈകോ പർച്ചേസ് വിഭാഗം നേരിട്ട് വാങ്ങി ,
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജനുവരി 26 ന് തെക്ക് ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗങ്ങള്‍, ഭൂമധ്യരേഖയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവർണ്ണറുടെ നയപ്രഖ്യാപനത്തോടെ ഇന്ന് ആരംഭിച്ചു. പ്രധാനമായും 2023-24സാമ്പത്തിക വർഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം ഇന്ന് മുതൽ മാർച്ച് 30 വരെയുള്ള കാലയളവിൽ ആകെ 33 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
ഗവേഷണം ഏകോപിപ്പിക്കാന്‍ ഡി.എം.ഇ.യില്‍ ഓഫീസ് സംവിധാനം 10 മെഡിക്കല്‍ കോളേജുകളില്‍ പാലിയേറ്റീവ് കെയര്‍ പദ്ധതിയ്ക്ക് 1 കോടി തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച ഗവേഷണത്തിന് സര്‍ക്കാര്‍ പുരസ്‌കാരം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.