November 23, 2024

Login to your account

Username *
Password *
Remember Me

നിയമസഭാ ദിനം ആഘോഷിച്ചു

നിയമസഭാ ദിനാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 9.30ന് നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയ നേതാക്കളുടെ പ്രതിമകളിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി എന്നിവർ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ചടങ്ങിൽ നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ സന്നിഹിതനായിരുന്നു.


തുടർന്ന്, നിയമസഭയുടെ പ്രധാന പ്രവേശന കവാടത്തിന് സമീപം സ്പീക്കർ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനത്തിൽപ്പെട്ട കുളമാവിന്റെ തൈ നട്ടു. രാവിലെ 11.30ന് ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ധന്യസ്മൃതി-കെ.എം.മാണി സ്മരണിക, ഉമ്മൻചാണ്ടി-നിയമസഭയിലെ 50 വർഷങ്ങൾ എന്നിവ ഉൾപ്പെടെ 9 പുസ്തകങ്ങളുടെ പ്രകാശനം നടന്നു. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിയമസഭാ സാമാജികരായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഒ. രാജഗോപാൽ, കെ.എസ്. ശബരീനാഥൻ, ഐ.ബി. സതീഷ്, സി.കെ. ഹരീന്ദ്രൻ, എം. വിൻസെന്റ്, എൽദോസ് പി. കുന്നപ്പിള്ളിൽ, എൻ. ജയരാജ്, റോഷി അഗസ്റ്റിൻ എന്നിവരും നിയമസഭാ സെക്രട്ടറിയും സന്നിഹിതരായിരുന്നു.


പട്ടികജാതി പട്ടികവർഗ പിന്നാക്ക സമുദായക്ഷേമവും നിയമവും സാസ്‌കാരികവും പാർലമെന്ററികാര്യവും വകുപ്പുമന്ത്രി എ.കെ. ബാലൻ, നിയമസഭാ സാമാജികരായ കെ.സി. ജോസഫ്, എസ്. രാജേന്ദ്രൻ, പുരുഷൻ കടലുണ്ടി, പി.അയിഷാ പോറ്റി, ബി. സത്യൻ എന്നിവർ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടംവഹിച്ച നിയമസഭാ സെക്രട്ടേറിയറ്റിലെ ആരോഗ്യ പ്രവർത്തകരെയും നിയമസഭാ സമുച്ചയത്തിൽ ഹരിത പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന് നേതൃത്വം നൽകിയ കൃഷി ഓഫീസറെയും സ്പീക്കർ ആദരിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.