കേരള നിയമസഭയുടെ കെ-ലാംപ്സ് പാര്‍ലമെന്ററി സ്റ്റഡീസ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യര്‍ എട്ടാമത് ബാച്ചിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, ഒന്‍പതാമത് ബാച്ചിന്റെ പ്രവേശനോദ്ഘാടനം, കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം 2023-ന്റെ ഭാഗമായുള്ള മീഡിയ അവാര്‍ഡ് വിതരണം എന്നിവ ഇന്ന് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബഹു. നിയമസഭാ സ്പീക്കര്‍ ശ്രീ. എ.എന്‍. ഷംസീര്‍ നിര്‍വഹിച്ചു.
ദൃശ്യ മാധ്യമ വിഭാഗത്തിൽ ശ്രീ. കെ.അരുണ്‍ കുമാര്‍, ഏഷ്യാനെറ്റ് ന്യൂസിനും അച്ചടി മാധ്യമ വിഭാഗത്തിൽ ദേശാഭിമാനിക്കും ശ്രവ്യ മാധ്യമ വിഭാഗത്തിൽ ക്ലഫ് F.M-ന് അവാർഡ് ലഭിക്കുകയുണ്ടായി. ഓണ്‍ലൈന്‍ മാധ്യമ വിഭാഗത്തിൽ ZEE മലയാളം ന്യൂസ് മികച്ച റിപ്പോര്‍ട്ടര്‍ ശ്രീ.പി.ബി.ബിച്ചുവാണ് അവാർഡിന് അർഹനായത്.
മെട്രോ വാര്‍ത്ത മികച്ച ഫോട്ടോഗ്രാഫര്‍ വിഭാഗത്തിൽ ശ്രീ.ദീപു ബി.പിവിനും ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് മികച്ച ക്യാമറാമാന്‍ വിഭാഗത്തിൽ ശ്രീ.ഉണ്ണി പാലാഴിയുമാണ് അർഹരായത്. മീഡിയ വണ്‍ മികച്ച മെഗാ ഇവന്റ് വിഭാഗത്തിൽ വിസ്മയ സന്ധ്യ എന്ന പരിപാടി അവതരിപ്പിച്ച മലയാള മനോരമ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ മാധ്യമ അവാര്‍ഡുകളും ക്യാഷ് പ്രൈസും ഏറ്റുവാങ്ങി. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യര്‍ എട്ടാമത് ബാച്ചിലെ റാങ്ക് ജേതാക്കളായ ശലഭ എസ്., മേഘ മോഹന്‍, ശ്രീജിത്ത് കെ.എസ്. എന്നിവര്‍ക്കും ബഹു. സ്പീക്കര്‍ പുരസ്കാരം നല്‍കി.