തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദസറ ഉത്സവങ്ങളോട് അനുബന്ധിച്ച് ഇന്ന് മുതൽ ഒക്ടോബർ 12 വരെ കെ.എസ്.ആർ.ടി.സിയും, സ്വിഫ്റ്റും കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ നടത്തും. ബാഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവടങ്ങിളിലേക്കാണ് അധിക സർവീസ്. കെ.എസ്.ആർ.ടി.സി ബസുകളിൽ റിസർവേഷൻ പൂർത്തിയായതിന് ശേഷമാകും ആവശ്യമെങ്കിൽ സ്വിഫ്റ്റ് ബസുകൾ സർവീസ് നടത്തുക.
ബാഗ്ലൂർ-കോഴിക്കോട് (മൈസൂർ-സൂൽത്താൻ ബത്തേരി, കട്ട-മാനന്തവാടി വഴിയും) ബാഗ്ലൂർ-തൃശ്ശൂർ (സേലം- കോയമ്പത്തൂർ-പാലക്കാട് വഴിയും), ബാഗ്ലൂർ-എറണാകുളം (സേലം-കോയമ്പത്തൂർ-പാലക്കാട് വഴിയും), ബാഗ്ലൂർ-കോട്ടയം (സേലം-കോയമ്പത്തൂർ-പാലക്കാട് വഴിയും), ബാഗ്ലൂർ-കണ്ണൂർ (ഇരിട്ടി വഴി), ബാഗ്ലൂർ-പയ്യന്നൂർ (ചെറുപുഴ വഴി), ബാഗ്ലൂർ-തിരുവനന്തപുരം (നാഗർകോവിൽ വഴി), ചെന്നൈ-തിരുവനന്തപുരം (നാഗർകോവിൽ വഴി), ചെന്നൈ-എറണാകുളം (സേലം-കോയമ്പത്തൂർ വഴി), തിരിച്ചും കെ.എസ്.ആർ.ടി.സി യുടെ സ്കാനിയ, വോൾവോ ബസുകൾ 40 ഓളം സർവീസുകൾ നടത്തും.
ഇതിന് പുറമെ ആവശ്യമുള്ള പക്ഷം സ്വിഫ്റ്റ് ബസുകൾ കണ്ണൂർ-ചെന്നൈ, എറണാകുളം-ചെന്നൈ, ബാഗ്ലൂർ-സേലം-തിരുവനന്തരും, പാലക്കാട്-കോയമ്പത്തൂർ-ചെന്നൈ, തിരുവനന്തപുരം-നാഗർകോവിൽ-ബാഗ്ലൂർ, കോഴിക്കോട്-ബത്തേരി-ബാഗ്ലൂർ, കണ്ണൂർ-വിരാജപ്പേട്ട-ബാഗ്ലൂർ സർവീസുകൾക്കായി 16 ഓളം ബസുകളും ലഭ്യമാണ്. ഓൺലൈൻ ടിക്കറ്റ് റിസർവേഷന് https://online.keralartc.com എന്ന് വെബ്സൈറ്റ് വഴിയോ ende ksrtc എന്ന മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യാം.