September 15, 2025

Login to your account

Username *
Password *
Remember Me
സംസ്ഥാനത്ത് 170 പ്രദേശം തെരുവുനായ ഹോട്ട്‌സ്‌പോട്ടെന്ന് മൃഗസംരക്ഷണ വകുപ്പ്‌. നായ കടിയേറ്റ്‌ ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്‌ കണ്ടെത്തൽ. ചികിത്സയ്ക്കെത്തിയവരുടെ പ്രതിമാസ കണക്കില്‍ പത്തോ അതിൽ കൂടുതലോ സംഭവം റിപ്പോർട്ട്‌ ചെയ്‌തയിടങ്ങളാണ് ഹോട്ട്‌സ്‌പോട്ടായി നിശ്ചയിക്കുക.
പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ദൗത്യസംഘാംഗം (റാപ്പിഡ് റെസ്പോൺസ് ടീം ) മരിച്ചു. കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്ന കോഴിക്കോട്‌ മുക്കം സ്വദേശി ഹുസൈൻ ആണ് മരിച്ചത്. ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്നു.
കണ്ണൂരിൽ പശുക്കളിലെ പേ വിഷബാധയിൽ കർശന ജാഗ്രതയെന്ന് കണ്ണൂർ ജില്ലാ വെറ്ററിനറി സൂപ്രണ്ട് ഡോ. എസ് ജെ ലേഖ. വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് വെറ്റിനറി സൂപ്രണ്ട് നിർദേശം നൽകി. രോഗബാധ സംശയിച്ചാൽ വെറ്റിനറി ഡോക്ടറുടെ സേവനം തേടണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടു.
കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ് ഇന്ന്. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ ജനറൽ ബോഡി യോഗം ഇന്നു ചേരും.282 ബ്ലോക്ക്‌ പ്രതിനിധികളും മുതിർന്ന നേതാക്കളും പാർലിമെന്‍ററി പാർട്ടി പ്രതിനിധികളും അടക്കം 315 അംഗങ്ങൾ ആണുള്ളത്.
കിഫ്ബിക്കെതിരായ അന്വേഷണത്തിൽ കുരുക്ക് മുറുക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം 20നകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. തെളിവുകളടക്കം ഉള്‍പ്പെടുത്തിയാകും വിശദമായ സത്യവാങ്മൂലം നല്‍കുക.
തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച ആലപ്പുഴ പാണാവള്ളി നെടിയന്‍തുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കൽ നടപടികൾ ഇന്നാരംഭിക്കും. പരിസ്ഥിതി ആഘാതം സംബന്ധിച്ച പഠന റിപ്പോർട്ട് കളക്ടർക്ക് നൽകി. മുൻകരുതലുകൾ സ്വീകരിച്ചാണ് പൊളിക്കൽ നടപടികൾ.
2022 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന അഖിലേന്ത്യാ ഐ.ടി.ഐ ട്രേഡ് ടെസ്റ്റിന്റെ റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്ത് നിന്നുള്ള ട്രെയിനികൾക്ക് മികച്ച വിജയം. 76 ക്രാഫ്റ്റ്സ്മാൻ ട്രെയിനിങ് സ്കീം ട്രേഡുകളിൽ 54 ട്രേഡുകളിലും കേരളത്തിൽ നിന്നുളള ട്രെയിനികൾക്ക് അഖിലേന്ത്യാ തലത്തിൽ ഒന്നാം സ്ഥാനത്ത് എത്താനായി.
സയൻസ് പാർക്കിന് കേരള സർവ്വകലാശാലയുടെ 15 ഏക്കർ ഭൂമി വിട്ടുനൽകാൻ സിൻഡിക്കേറ്റ് എടുത്ത തീരുമാനം പിൻവലിക്കണം എന്ന് കേരള യൂണിവേഴ്‌സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ക്യാമ്പസ്‌ ഭൂമി മേലിൽ മറ്റൊരാവശ്യത്തിനും വിട്ട് നൽകരുതെന്ന സെനറ്റ് തീരുമാനത്തിന്റെ ലംഘനമാണിത്.
ഓണാവധിക്ക് വീട് പൂട്ടി യാത്ര പോവുന്നവർ അക്കാര്യം പോലീസിന്റെ മൊബൈൽ ആപ്പ് വഴി അറിയിക്കണമെന്ന നിർദ്ദേശത്തിന് മികച്ച പ്രതികരണം.സെപ്റ്റംബർ അഞ്ച് മുതൽ 13 വരെയുള്ള കാലയളവിൽ 1329 പേരാണ് സംസ്ഥാനത്ത് പോലീസിന്റെ മൊബൈൽ ആപ്പ് ആയ പോൽ-ആപ്പ് വഴി തങ്ങൾ വീടുപൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിച്ചത്.
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാവകുപ്പ് വ്യപകമായ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപികരിച്ച് ഒരാഴ്ച നീണ്ടുനിന്ന പരിശോധനയില്‍ 2977 സ്ഥാപനങ്ങള്‍ പരിശോധിച്ചു.